കേരള കോൺഗ്രസ്-എം ഏഴാം വാർഡ് കമ്മിറ്റി പ്രവർത്തകരുടെ നേതൃത്വത്തിൽ വണ്ടൻപതാൽ-മുപ്പത്തഞ്ചാംമൈൽ റോഡ് ശുചീകരിക്കുന്നു.
മുണ്ടക്കയം: ശബരിമല തീർഥാടനത്തിന്റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി വണ്ടൻപതാൽ-മുപ്പത്തഞ്ചാംമൈൽ റോഡ് കേരള കോൺഗ്രസ്-എം ഏഴാം വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ശുചീകരിച്ചു.മണ്ഡലം പ്രസിഡന്റ് ചാർലി കോശി ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്റ് പാപ്പച്ചി പൊട്ടനാനി അധ്യക്ഷത വഹിച്ചു.
മണ്ഡലം സെക്രട്ടറി ടി.ജെ. ചാക്കോ, ഫ്ലോറി ആന്റണി, അനിയാച്ചൻ മൈലപ്ര, തമ്പി ചക്കിട്ടമണ്ണിൽ, ബിനോയി, ജോസഫ് വള്ളിപ്പറമ്പിൽ എന്നിവർ പ്രസംഗിച്ചു. വാഹന ഡ്രൈവർമാർക്ക് കാഴ്ചയ്ക്കു തടസമായി നിന്നിരുന്ന കാടുകളും ചെടികളുമാണ് വെട്ടിമാറ്റി ശുചീകരണം നടത്തിയത്.
Tags : Vandanpathal–35th Mile Road Nattuvishesham DistrictNews