മസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്യുന്നു.
മങ്കട: മങ്കട നിയോജക മണ്ഡലം വനിതാ ലീഗ് സംഘടിപ്പിച്ച "അവർ വോയ്സ് അവർ ഫ്യൂച്ചർ' കാന്പയിനോടനുബന്ധിച്ചു നടന്ന ശിൽപശാലയിലെ തൂഫാൻ പ്രതിജ്ഞ ശ്രദ്ധേയമായി. നൂറുക്കണക്കിന് വനിതകൾ ലഹരിയുടെ വേരറുക്കാനുള്ള തൂഫാൻ യജ്ഞത്തിൽ കണ്ണികളാകാമെന്ന് പ്രതിജ്ഞയെടുത്തു.മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ജുവൈരിയ്യ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
ശിൽപശാല മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഉമ്മർ അറക്കൽ ഉദ്ഘാടനം ചെയ്തു. വനിതാ ലീഗ് മണ്ഡലം പ്രസിഡന്റ് ജസീല തവളേങ്ങൽ അധ്യക്ഷത വഹിച്ചു. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. നജ്മ തബ്ഷീറ, വനിതാ ലീഗ് ജില്ലാ പ്രസിഡന്റ് കെ.പി. ജംസീമിയ, കെ. ആമിന, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് കെ.പി. സാദിഖ് അലി, ജനറൽ സെക്രട്ടറി ടി. കുഞ്ഞാലി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ പെരിഞ്ചേരി, റംല വാക്യത്ത്, എം.ടി. സലീന തുടങ്ങിയവർ പ്രസംഗിച്ചു. മുതിർന്ന വനിതാ ലീഗ് പ്രവർത്തകരെ ചടങ്ങിൽ ആദരിച്ചു.