മര്‍ത്തമറിയം വനിതാസമാജം അങ്കമാലി മേഖലാ കലോത്സവം പൂതംകുറ്റി സെന്റ് മേരീസ് പള്ളിയില്‍ മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്യുന്
അങ്കമാലി: മലങ്കര യാക്കോബായ സുറിയാനി സഭയിലെ മര്‍ത്തമറിയം വനിതാ സമാജം അങ്കമാലി മേഖല കലോത്സവം പൂതംകുറ്റി സെന്റ് മേരീസ് പളളിയില്‍ മൂക്കന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണന് ഉദ്ഘാടനം നിർവഹിച്ചു. വനിതാ സമാജം മേഖലാ വൈസ് പ്രസിഡന്റ് ഫാ. എല്‍ദോ ആലൂക്കല്‍ അധ്യക്ഷത വഹിച്ചു.
ഏല്യാസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തി. വികാരി ഫാ. ജോസഫ് പള്ളിയ്ക്ക, വനിതാ സമാജം കേന്ദ്ര ജനറല്‍ സെക്രട്ടറി ശുഭ ജോസഫ്, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എം. വർഗീസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ലിജി പാപ്പച്ചന്, ടി.ഒ. മത്തായി, മിനി വർഗീസ്, വനിതാ സമാജം മേഖലാ ഭാരവാഹികളായ മീന തോമസ്, ടെസി വർഗീസ്, ലില്ലി സംജന്, ഇടവക ട്രസ്റ്റിമാരായ കെ.സി. ഏല്യാസ്, കെ.വി. മത്തായി, സെക്രട്ടറി ടി.എം. യാക്കോബ് കണ്‍വീനര്‍ പി.പി. എല്‍ദോ എന്നിവര്‍ പ്രസംഗിച്ചു.
കലോത്സവത്തില്‍ ഏറ്റവും കൂടുതല്‍ പോയിന്റുകള്‍ നേടി നായത്തോട് സെന്റ് ജോണ്‍സ് ചാപ്പല്‍ യൂണിറ്റ് ചാമ്പ്യന്മാരായി.
മേയ്ക്കാട് സെന്റ് മേരീസ്, കരയാംപറമ്പ് സെന്റ് ജോർജ് പള്ളികളിലെ യൂണിറ്റുകള്‍ക്കാണ് രണ്ടാം സ്ഥാനം, സൗത്ത് വാഴക്കുളം സെന്റ് ജോർജ് പള്ളി യൂണിറ്റ് മൂന്നാം സ്ഥാനം നേടി.
Tags : NattuVishesham DistrictNews