x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വി​ബി​ജി റാം (​ജി) പ​ദ്ധ​തി: കി​ണ​ര്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു

വെബ് ഡെസ്ക്
Published: October 10, 2026 11:50 PM IST | Updated: October 10, 2026 11:50 PM IST

ജില്ലയിലെ ​ദ്യ​ത്തെ പൊ​തു​കി​ണ​ര്‍ നി​ര്‍​മാ​ണം

തൊ​ടു​പു​ഴ: ദേ​ശീ​യ ഗ്രാ​മീ​ണ തൊ​ഴി​ലു​റ​പ്പു പ​ദ്ധ​തി​ക്കു പ​ക​ര​മാ​യി ആ​രം​ഭി​ച്ച വി​ബി​ജി റാം (​ജി) പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ ആ​ദ്യ​ത്തെ പൊ​തു​കി​ണ​ര്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ചു. ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ലാ​ണ് എം​വി​ഐ​പി വി​ട്ടു​ന​ല്‍​കി​യ സ്ഥ​ല​ത്താണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.

വാ​ര്‍​ഡി​ലെ ക​നാ​ല്‍ ബ​ണ്ട് ഭാ​ഗ​ത്ത് താ​മ​സി​ക്കു​ന്ന 22 കു​ടും​ബ​ങ്ങ​ള്‍ കു​ടി​വെ​ള്ള​ത്തി​ന് ക​ന​ത്ത ക്ഷാ​മം നേ​രി​ട്ടി​രു​ന്നു. പൈ​പ്പ് വെ​ള്ളം മാ​ത്ര​മാ​യി​രു​ന്നു ഇ​വ​ര്‍​ക്ക് ആ​ശ്ര​യം. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വാ​ര്‍​ഡ് മെം​ബ​ര്‍ ബി​ന്ദു കി​ഷോ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ കു​ടി​വെ​ള്ള പ്ര​ശ്‌​ന​ത്തി​ന് ശാ​ശ്വ​ത പ​രി​ഹാ​രം എ​ന്ന​നി​ല​യി​ല്‍ പൊ​തു കി​ണ​ര്‍ നി​ര്‍​മി​ക്കു​ന്ന​തി​നെ കു​റി​ച്ച് ആ​ലോ​ചി​ച്ച​ത്.

ക​നാ​ലി​നോ​ടു ചേ​ര്‍​ന്ന് കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തി​ന് അ​നു​യോ​ജ്യ​മാ​യ എം​വി​ഐ​പി വ​ക സ്ഥ​ലം ഇ​തി​നാ​യി ക​ണ്ടെ​ത്തു​ക​യും ചെ​യ്തു. സ്ഥ​ലം ക​ണ്ടെ​ത്തി​യ​തോ​ടെ ഇ​തു വി​ട്ടു​കി​ട്ടു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ എം​വി​ഐ​പി അ​ധി​കൃ​ത​ര്‍ കി​ണ​ര്‍ നി​ര്‍​മാ​ണ​ത്തി​നാ​യി സ്ഥ​ലം പ​ഞ്ചാ​യ​ത്തി​ന് കൈ​മാ​റി. ഇ​വി​ടെ​യാ​ണ് വി​ബി​ജി റാം (ജി) ​പ​ദ്ധ​തി പ്ര​കാ​രം കി​ണ​ര്‍ കു​ഴി​ക്കു​ന്ന​തി​ന് തീ​രു​മാ​നി​ച്ച​ത്.

വാ​ര്‍​ഡി​ലെ 18 തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കി​ണ​ര്‍ നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്. 26 അ​ടി താ​ഴ്ച​യി​ലും 10 അ​ടി വീ​തി​യി​ലും നി​ര്‍​മി​ച്ച കി​ണ​റി​ല്‍ യ​ഥേ​ഷ്ടം ഉ​റ​വ​ജ​ലം ക​ണ്ടെ​ത്തി​യ​തി​ന്‍റെ ആ​ഹ്ലാ​ദ​ത്തി​ലാ​ണ് തൊ​ഴി​ലാ​ളി​ക​ളും നാ​ട്ടു​കാ​രും.

കി​ണ​റി​ന് സം​ര​ക്ഷ​ണ​മാ​യി റിം​ഗ് ഇ​റ​ക്കു​ന്ന ജോ​ലി​യാ​ണ് ഇ​പ്പോ​ള്‍ ന​ട​ന്നു​വ​രു​ന്ന​ത്. റിം​ഗി​ന് ചു​റ്റും ക​രി​ങ്ക​ല്‍ മെ​റ്റ​ലും നി​റ​യ്ക്കു​ന്നു​ണ്ട്. ചു​റ്റു​മ​തി​ലും​കൂ​ടി നി​ര്‍​മി​ച്ച് സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തോ​ടെ പ്ര​ദേ​ശ​ത്തെ 22 കു​ടും​ബ​ങ്ങ​ളു​ടെ സ്വ​പ്നം വി​ബി​ജി റാം​ജി പ​ദ്ധ​തി​യി​ലൂ​ടെ പൂ​വ​ണി​യും. 76 സാ​ദാ തൊ​ഴി​ല്‍​ദി​ന​വും 52 വി​ദ​ഗ്ധ തൊ​ഴി​ല്‍ ദി​ന​വും ഉ​പ​യോ​ഗി​ച്ചാ​ണ് കി​ണ​ര്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന​ത്. 2,08,720 രൂ​പ​യാ​ണ് പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​പ്ര​കാ​രം ഇ​തി​നാ​യി ചെ​ല​വ​ഴി​ക്കു​ന്ന​ത്. തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​പ്ര​കാ​രം ജി​ല്ല​യി​ല്‍ ആ​ദ്യ​മാ​യി റോ​ഡ് കോ​ണ്‍​ക്രീ​റ്റ് പൂ​ര്‍​ത്തീക​രി​ച്ച​തും ഇ​ട​വെ​ട്ടി പ​ഞ്ചാ​യ​ത്ത് 12-ാം വാ​ര്‍​ഡി​ലെ തൊ​ഴി​ലാ​ളി​ക​ളാ​യി​രു​ന്നു.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up