തൃശൂർ: അയ്യന്തോൾ കലക്ടറേറ്റിനു പിൻവശം തിരുവാണത്ത് ടെന്പിൾ റോഡിൽ ജയ നിവാസിൽ കാട്ടുങ്ങൽ പരേതനായ അഡ്വ. കെ.കെ.ജയസൂര്യന്റെയും മുൻ അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ലീന ജയസൂര്യന്റെയും മകൻ അശ്വിനികുമാർ (39) ക്യൂബക്ക് സമീപം കേമാൻ ഐലന്റിൽ വാഹനാപകടത്തിൽ മരിച്ചു. മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ ചെയ്തുവരുന്നു. ഭാര്യ: നിലന്പൂർ എടക്കര തയ്യിൽ രാമൻ മകൾ ഡോ. അഖില (കേമാൻ ഐലന്റ്). മകൻ: അവിടെ സ്കൂൾ വിദ്യാർത്ഥിയായ അങ്കിത് സൂര്യ.
ശനിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് അശ്വിനികുമാർ ഓടിച്ചിരുന്ന കാറും മറ്റൊരു കാറും കൂട്ടിയിടിച്ചുള്ള അപകടത്തിൽ ഒപ്പമുണ്ടായിരുന്ന നാല് സുഹൃത്തുക്കൾക്കും പരിക്കുണ്ടെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം.അശ്വിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കേമാൻ ഐലന്റിലെ ഗ്രാൻഡ് കേമാനിലെ ജോർജ് ടൗണിൽ ബർക്കി ലികോർട്ടിലാണ് അശ്വിന് താമസിക്കുന്നത്. മെഡിക്കൽ എൻജിനിയറിംഗ് ബിരുദധാരിയാണ്.
Tags : Vehicle accident Vehicle accident in Cayman Islands