ഹരിനാരായണൻ
ചാരുംമൂട്: പെട്രോൾ തീർന്നതിനെ തുടർന്ന് തള്ളിക്കൊണ്ടുപോയ സ്കൂട്ടറിന് പിന്നിൽ പിക്കപ്പ് വാനിടിച്ച് വിദ്യാർഥിയായ മൃദംഗ കലാകാരൻ മരിച്ചു. ഒപ്പമുണ്ടായിരുന്ന രണ്ട് സുഹൃത്തുക്കൾക്ക് പരിക്കേറ്റും. താമരക്കുളം പച്ചക്കാട് വിദ്യാഭവനിൽ രാധാകൃഷ്ണന്റെ മകനും ബിബിഎ വിദ്യാർഥിയുമായ ഹരിനാരായണൻ (21) ആണ് മരിച്ചത്. താമരക്കുളം ചത്തിയറ സ്വദേശികളായ ആദിത്യൻ, അക്ഷയ് ലാൽ എന്നിവർക്കാണ് പരിക്കേറ്റത് . ഇവരെ ചെങ്ങന്നൂർ കല്ലിശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കണ്ണനാകുഴി ക്ഷേത്രത്തിന് സമീപം കഴിഞ്ഞ ദിവസം രാത്രിയായിരുന്നു അപകടം. അപകടത്തിൽ ഹരിനാരായണൻ തൽക്ഷണം മരിച്ചു. അപകടമുണ്ടാക്കിയ പിക്കപ്പ് വാഹനം പോലീസ് കസ്റ്റഡിയിലെടുത്തു.
ഹരിനാരായണന്റെ സംസ്കാരം ഇന്ന് രാവിലെ 11-ന് വീട്ടുവളപ്പിൽ. മാതാവ് സുജാത. സഹോദരി വിദ്യ.
Tags : Vehicle accident nattuvishesham local news