x
ad
Mon, 16 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ടൂ​റി​സ്റ്റ് ലൊ​ക്കേ​ഷ​നാകാൻ ഒരു​ങ്ങി വെ​ള്ളാ​യ​ണി

പാ​പ്പ​നം​കോ​ട് രാ​ജ​ന്‍
Published: November 16, 2026 05:17 AM IST | Updated: November 16, 2026 05:17 AM IST

 

നേ​മം : ടൂ​റി​സ്റ്റ് ലൊ​ക്കേ​ഷ​ന്‍ ആ​കാ​നൊ​രു​ങ്ങി വെ​ള്ളാ​യ​ണി. കി​രീ​ടം പാ​ല​ത്തി​നോടു ചേ​ര്‍​ന്നു ന​ട​ന്നു​വ​രു​ന്ന സം​സ്ഥാ​ന​ത്തെ ആ​ദ്യ സി​നി ടൂ​റി​സം പ​ദ്ധ​തി അ​ന്തി​മ ഘ​ട്ട​ത്തി​ല്‍. ര​ണ്ട​രവ​ര്‍​ഷം മു​മ്പ് തു​ട​ങ്ങി​യ നി​ര്‍​മാ​ണ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി വ​രു​ന്നു.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി മോ​ഹ​ന്‍​ലാ​ലി​ന്‍റെ കി​രീ​ടം സി​നി​മ​യി​ലെ സേ​തു​മാ​ധ​വ​നെ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന്‍റെ യും സ​ഹ​ന​ട​നാ​യി​രു​ന്ന ശ്രീ​നാ​ഥി​ന്‍റെ​യും ന​ടി പാ​ര്‍​വ​തി​യു​ടെ​യും പ്ര​തി​മ​ക​ള്‍ കി​രീ​ടം പാ​ല​ത്തി​ന് ഇ​രു​വ​ശ​ങ്ങ​ളു​മാ​യി സ്ഥാ​പി​ച്ചു ക​ഴി​ഞ്ഞു. പാ​ല​ത്തി​നു സ​മീ​പം കാ​ഴ്ച​കാ​ര്‍​ക്കാ​യി ഇ​രി​പ്പി​ട​ങ്ങ​ളും ലൈ​റ്റു​ക​ളും പാ​ര്‍​ക്കും സ്ഥാ​പി​ച്ചു. ബ​ണ്ട് റോ​ഡി​ല്‍ ചെ​ടി​ക​ളും ന​ട്ടു​പി​ടി​പ്പി​ച്ചു. കി​രീ​ടം പാ​ല​ത്തി​ലേ​യ്ക്കു ടൂ​റി​സ്റ്റു​ക​ളെ സ്വാ​ഗ​തം ചെ​യ്യു​ന്ന രീ​തി​യി​ല്‍ ക​മാ​ന​വും ത​യാ​റാ​യി. ഇ​തി​നോ​ട​നു​ബ​ന്ധി​ച്ചു കീ​രി​ടം ക​ഫേ​യും പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യി വ​രു​ന്നു. ക​ഫേ​യ്ക്ക് സ​മീ​പ​ത്തെ മ​തി​ലി​ല്‍ കി​രീ​ടം സി​നി​മ​യി​ലെ വി​വി​ധ രം​ഗ​ങ്ങ​ളും ചി​ത്രീ​ക​രി​ച്ചി​ട്ടു​ണ്ട്.
ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ലെ വെ​ള്ളാ​യ​ണി​യി​ലെ പ്ര​ധാ​ന ആ​ക​ര്‍​ഷ​ണ​ങ്ങ​ളി​ലൊ​ന്നാ​യ കി​രീ​ടം പാ​ല​വും പ​ര​സ​ര​വു​മാ​ണ് സി​നി ടൂ​റി​സം പ​ദ്ധ​തി​ക്കാ​യി തെര​ഞ്ഞെ​ടു​ത്ത​ത്. കി​രീ​ടം സി​നി​മ​യി​ലെ "ക​ണ്ണീ​ര്‍ പൂ​വി​ന്‍റെ ക​വി​ളി​ല്‍ ത​ലോ​ടി...' എ​ന്ന ഗാ​ന​രം​ഗം ഉ​ള്‍​പ്പ​ടെ ഈ ​പാ​ല​ത്തി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മാ​ണു ചി​ത്രീ​ക​രി​ച്ച​ത്. സി​നി​മ ഹി​റ്റാ​യ​തോ​ടെ പാ​ലം കി​രീ​ടം പാ​ല​മെ​ന്ന് അ​റി​യാ​ന്‍​പ്പെ​ടാ​നും തു​ട​ങ്ങി. വെ​ള്ളാ​യ​ണി കാ​യ​ലി​ന്‍റെ കാ​ഴ്ച​ക​ളും കി​രീ​ടം പാ​ല​വും കാ​ണാ​നാ​യി നി​ര​വ​ധി​പേ​രാ​ണ് ദി​വ​സ​വും ഇ​വി​ടെ എ​ത്തു​ന്ന​ത്. സി​നി ടൂ​റി​സം പ​ദ്ധ​തി പൂ​ത്തി​യാ​കു​ന്ന​തോ​ടെ സി​നി​മാ ലൊ​ക്കേ​ഷ പോ​ലെ ത​ന്നെ ടൂ​റി​സ്റ്റു​ക​ളെ ആ​ക​ര്‍​ഷി​ക്കു​ന്ന കേ​ന്ദ്ര​മാ​യി വെ​ള്ള​യാ​ണി മാ​റുമെന്ന പ്ര തീക്ഷയിലാണ് അധികൃതർ.
ജി​ല്ല​യി​ലെ പ്ര​ധാ​ന വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളി​ലൊ​ന്നാ​യി സി​നി ടൂ​റി​സം പ​ദ്ധ​തി മാ​റും. പ​ദ്ധ​തി പ്ര​ദേ​ശ​ത്തേ​യ്ക്കെ​ത്തു​ന്ന ബ​ണ്ട് റോ​ഡും ശി​വോ​ദ​യം റോ​ഡും പൊ​ട്ടി​പൊ​ളി​ഞ്ഞു കി​ട​ക്കു​ക​യാ​ണ്. പ​ദ്ധ​തി പൂ​ര്‍​ത്തീ​ക​രി​ക്കു​ന്ന​തോ​ടൊ​പ്പം റോ​ഡു​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കു​ന്നതിന് അ​ധി​കൃ​ത​ര്‍ മു​ന്‍​കൈ എ​ടു​ക്ക​ണം. ക​ല്ലി​യൂ​ര്‍ പ​ഞ്ചാ​യ​ത്തിനു കീ​ഴി​ലാ​ണ് പ​ദ്ധ​തി പ്ര​ദേ​ശം വ​രു​ന്ന​ത്. ഇ​വി​ടെ ഇ​തി​നോ​ട​കം നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്ലാ​തെ നി​ര​വ​ധി ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ച്ചു വ​രി​ക​യാ​ണ്. ഇ​വ നി​യ​ന്ത്രി​ക്കു​ന്ന​തിനു ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​വും ഉ​യ​രു​ന്നു​ണ്ട്. ഈ ​വ​ര്‍​ഷം അ​വ​സാ​ന​ത്തോ​ടെ പ​ണി​ക​ള്‍ പൂ​ര്‍​ത്തീ​ക​രി​ച്ച് ഉ​ദ്ഘാ​ട​നം ന​ട​ക്കു​മെ​ന്ന പ​ര​തീ​ക്ഷ​യി​ലാ​ണ് വി​നോ​ദ സ​ഞ്ചാ​രി​ക​ള്‍.

Tags : Tourist Destination Nttuvishesham Districtnews

Recent News

Corehub Up