ചെമ്പേരി നിർമല ഹയർ സെക്കൻഡറിയിൽ
ചെമ്പേരി: പ്ലസ് ടു പരീക്ഷയിൽ ഉയർന്ന വിജയം കരസ്ഥമാക്കിയ ചെമ്പേരി നിർമല ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥികളെ അനുമോദിക്കാനായി സംഘടിപ്പിച്ച വിജയോത്സവം "നിർമല എക്സലൻഷ്യ' സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്നു. സജീവ് ജോസഫ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഉന്നത വിജയികൾക്ക് മെമന്റോ, എൻഡോവ്മെന്റ് എന്നിവ വിതരണം ചെയ്തു.
സ്കൂൾ മാനേജരും ചെമ്പേരി ലൂർദ് മാതാ ബസിലിക്ക റെക്ടറുമായ ഫാ. തോമസ് തയ്യിൽ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എൻ.വി. മാത്യു ആമുഖ പ്രഭാഷണം നടത്തി. മുൻ പ്രിൻസിപ്പൽ സി.ഡി. സജീവ്, ഫാ. ബിജു ജോൺ, ഹൈസ്കൂൾ മുഖ്യാധ്യാപകൻ ജോഷി ജോൺ, യുപി സ്കൂൾ മുഖ്യാധ്യാപിക എൽസമ്മ ജോസഫ്, സ്കൂൾ പിടിഎ പ്രസിഡന്റ് മാത്തുക്കുട്ടി അലക്സ്, മദർ പിടിഎ പ്രസിഡന്റ് സോജി മനോജ്, ആൻ ഗ്രേസ് അനീഷ്, സ്റ്റാഫ് പ്രതിനിധി റഷീന ജോർജ് എന്നിവർ പ്രസംഗിച്ചു.

മേരിഗിരി ഹയർ സെക്കൻഡറിയിൽ
തേർത്തല്ലി: മേരിഗിരി ഹയർ സെക്കൻഡറി സ്കൂളിൽ വിജയോത്സവം സംഘടിപ്പിച്ചു. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച വിദ്യാർഥികളെ അനുമോദിക്കാനായി നടന്ന പരിപാടി തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജെസി ഷിജി വട്ടക്കാട്ട് ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ ഫാ. മാത്യു വളവനാൽ അധ്യക്ഷത വഹിച്ചു. ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് മെമന്റോ വിതരണം ചെയ്തു. പ്രിൻസിപ്പൽ ജെസ്റ്റിൻ മാത്യു, ഹൈസ്കൂൾ മുഖ്യാധ്യാപകൻ എം.യു. ജോസുകുട്ടി, പഞ്ചായത്തംഗം ലൂസി സാബു, പിടിഎ പ്രസിഡന്റ് രാജേഷ് പുതുപ്പറമ്പിൽ, സുമ കാരിക്കൽ, പ്രീതി ജോസ്, പി.സി. ജെയ്സൺ, ആൻമരിയ തോമസ്, ആര്യ സി. അലക്സാണ്ടർ എന്നിവർ പ്രസംഗിച്ചു.