വിനോബ ഭാവേയുടെ 131-മത് ജയന്തി ആഘോഷത്തിൽനിന്ന്.
നെടുമങ്ങാട് : ഭൂദാന പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാവ് ആചാര്യ വിനോബ ഭാവേയുടെ 131-മത് ജയന്തി ആഘോഷം മലയടി വിനോബാ നികേതനിൽ സർവമത പ്രാർഥനയോടെ നടന്നു. സ്കൂൾ ഓഡിറ്റോറിയത്തിൽ ഒരുക്കിയ സ്മൃതി കുടീരത്തിൽ ഹെഡ്മിസ്ട്രസ് രാജിത സ്മൃതി ദീപം തെളിയിച്ചു.
മാനേജർ രാമഹരി പ്രതിമയിൽ ഹാരാർപ്പണം നടത്തി. വിദ്യാർഥിനി എ.എസ്. ഹന്ന ഫാത്തിമ ജീവചരിത്രാവതരണം നടത്തി. വിനോബനികേതൻ ആശ്രമം കുട്ടികൾ സന്ദർശിച്ചു.ആശ്രമ രൂപീകരണ ചരിത്രവും വിവിധ കാലഘട്ടങ്ങളിലെ പ്രവർത്തനങ്ങളും അധ്യപകർ കുട്ടികൾക്ക് പരിചയപ്പെടുത്തി.