x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വോ​ട്ടിം​ഗ് യ​ന്ത്ര​ങ്ങ​ളു​ടെ വി​ത​ര​ണം നാ​ളെ രാ​വി​ലെ എ​ട്ടുമു​ത​ല്‍ ക്രൈ​സ്റ്റ് കോ​ള​ജി​ല്‍


Published: April 7, 2026 01:43 AM IST | Updated: April 7, 2026 01:43 AM IST

ഇ​രി​ങ്ങാ​ല​ക്കു​ട: മ​ണ്ഡ​ല​ത്തി​ല്‍ സ്ത്രീ ​സൗ​ഹൃ​ദ പോ​ളിം​ഗ് ബൂ​ത്ത് ര​ണ്ട്, മോ​ഡ​ല്‍ പോ​ളിം​ഗ് ബൂ​ത്തു​ക​ള്‍ 20.

സ്ത്രീ​സൗ​ഹൃ​ദ ബൂ​ത്തു​ക​ളാ​യി ആ​ളൂ​ര്‍ ശ്രീ​നാ​രാ​യ​ണ​വി​ലാ​സം യു​പി സ്‌​കൂ​ളി​ലെ ഒ​ന്ന്, ര​ണ്ട് എ​ന്നീ ബൂ​ത്തു​ക​ളെ​യാ​ണ് തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ നി​ഷ്‌​ക​ര്‍​ഷി​ച്ചി​ട്ടു​ള്ള അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ളു​ള്ള 20 പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളെ മോ​ഡ​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളു​ടെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​രി​ങ്ങാ​ല​ക്കു​ട ന​ഗ​ര​സ​ഭ​യി​ലെ പൊ​റ​ത്തി​ശേ​രി മ​ഹാ​ത്മാ യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചു ബൂ​ത്തു​ക​ളും മു​രി​യാ​ട് പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലൂ​ര്‍ തു​റ​വ​ന്‍​കാ​ട് ഊ​ക്ക​ന്‍ മെ​മ്മോ​റി​യ​ല്‍ എ​ല്‍​പി സ്‌​കൂ​ളി​ലെ അ​ഞ്ച് ബൂ​ത്തു​ക​ളും മു​രി​യാ​ട് എ​യ്ഡ​ഡ് യു​പി സ്‌​കൂ​ളി​ലെ അ​ഞ്ചു ബൂ​ത്തു​ക​ളും പ​ടി​യൂ​ര്‍ പ​ഞ്ചാ​യ​ത്തി​ല്‍ എ​ട​ത്തി​രി​ഞ്ഞി എ​ച്ച്ഡി​പി സ​മാ​ജം സ്‌​കൂ​ളി​ലെ അ​ഞ്ച് ബൂ​ത്തു​ക​ളും മോ​ഡ​ല്‍ പോ​ളിം​ഗ് സ്റ്റേ​ഷ​ന്‍റെ പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ടി​ട്ടു​ള്ള​ത്.

ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ല്‍ 1185 ഉ​ദ്യോ​ഗ​സ്ഥ​രാ​ണ് തെ​ര​ഞ്ഞെ​ടു​പ്പു ഡ്യു​ട്ടി​ക്കാ​യി ഉ​ണ്ടാ​കു​ക. പി​ങ്കു ബൂ​ത്തു​ക​ളി​ല്‍ നി​യോ​ഗി​ക്ക​പ്പെ​ടു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ര​ട​ക്കം വ​നി​ത​ക​ളാ​യി​രി​ക്കും പോ​ളിം​ഗ് ചു​മ​ത​ല​ക​ള്‍ നി​ര്‍​വ​ഹി​ക്കു​ക.

ബൂ​ത്തു​ക​ളി​ലേ​ക്കു​ള്ള പോ​ളിം​ഗ് യ​ന്ത്ര​സാ​മ​ഗ്ര​ഹി​ക​ളു​ടെ വി​ത​ര​ണം നാ​ളെ രാ​വി​ലെ എ​ട്ടു​മു​ത​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ല്‍ ന​ട​ക്കും. പോ​ളിം​ഗ് ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തി​ക്കു​ന്ന യ​ന്ത്ര​ങ്ങ​ള്‍ രാ​ത്രി​ത​ന്നെ വോ​ട്ട​ണ്ണ​ല്‍​കേ​ന്ദ്ര​മാ​യ ഇ​രി​ങ്ങാ​ല​ക്കു​ട

ക്രൈ​സ്റ്റ് കോ​ള​ജി​ലൊ​രു​ക്കു​ന്ന സു​ര​ക്ഷാ​മു​റി​യി​ലേ​ക്ക് മാ​റ്റും. ഇ​ത്ത​വ​ണ കൊ​ടു​ങ്ങ​ല്ലൂ​ര്‍, ക​യ്പ​മം​ഗ​ലം, ഇ​രി​ങ്ങാ​ല​ക്കു​ട, പു​തു​ക്കാ​ട്, ചാ​ല​ക്കു​ടി തു​ട​ങ്ങി അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടിം​ഗ് ക​ഴി​ഞ്ഞു​ള്ള യ​ന്ത്ര​ങ്ങ​ള്‍ സൂ​ക്ഷി​ക്കു​ന്ന​തും വോ​ട്ടെ​ണ്ണു​ന്ന​തും ഇ​രി​ങ്ങാ​ല​ക്കു​ട ക്രൈ​സ്റ്റ് കോ​ള​ജി​ലാ​ണ്.

ആ​ദ്യ​മാ​യാ​ണ് അ​ഞ്ച് മ​ണ്ഡ​ല​ങ്ങ​ളി​ലെ വോ​ട്ടെ​ണ്ണ​ല്‍ ഇ​രി​ങ്ങാ​ല​ക്കു​ട​യി​ല്‍ ന​ട​ക്കു​ന്ന​ത്. വോ​ട്ടെ​ണ്ണ​ലി​ന് ഒ​രു​മാ​സ​ത്തോ​ള​മെ​ടു​ക്കു​ന്ന​തി​നാ​ല്‍ അ​തു​വ​രെ സു​ര​ക്ഷാ​സം​വി​ധാ​ന​ങ്ങ​ളൊ​രു​ക്കു​ന്ന​ത് ക​ണ​ക്കി​ലെ​ടു​ത്താ​ണ് വോ​ട്ടെ​ണ്ണ​ല്‍​കേ​ന്ദ്ര​ങ്ങ​ളു​ടെ എ​ണ്ണം കു​റ​ച്ച​ത്.

Tags : Voting machines nattuvishesham local news

Recent News

Corehub Up