x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നി​ര​ത്ത് കൈ​യേ​റ്റം ത​ട​യും: ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍


Published: January 20, 2026 11:38 PM IST | Updated: January 20, 2026 11:38 PM IST

തൊ​ടു​പു​ഴ: ന​ഗ​ര​മേ​ഖ​ല​യി​ലെ നി​ര​ത്തു​ക​ള്‍ കൈ​യേ​റാ​ന്‍ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്ന് തൊ​ടു​പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സാ​ബി​റ ജ​ലീ​ല്‍. ട്രാ​ഫി​ക് റെ​ഗു​ലേ​റ്റ​റി ക​മ്മി​റ്റി​യി​ലാ​ണ് നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

‌പാ​ത​യോ​ര​ത്ത് അ​ന​ധി​കൃ​ത ക​ച്ച​വ​ട​വും കൈ​യേ​റ്റ​വും ന​ട​ത്താ​ന്‍ ശ്ര​മം ന​ട​ക്കു​ന്ന​താ​യി ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ടി​രു​ന്നു. ഇ​തു​മൂ​ലം പ​ല സ്ഥ​ല​ങ്ങ​ളി​ലും ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട് . ഇ​ത് പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി സം​യു​ക്ത പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​തി​നും തീ​രു​മാ​നി​ച്ചു. കൂ​ടാ​തെ അ​ന​ധി​കൃ​ത പാ​ര്‍​ക്കിം​ഗ് ഒ​ഴി​വാ​ക്കു​ന്ന​തി​നും ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നു ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു.

രാ​ത്രി​കാ​ല​ങ്ങ​ളി​ല്‍ പോ​ലീ​സ് പ​ട്രോ​ളിം​ഗ് ക​ര്‍​ശ​ന​മാ​ക്കും. ന​ഗ​ര​ത്തി​ല്‍ ഓ​ട​ക​ള്‍​ക്ക് കു​റു​കെ ഒ​ടി​ഞ്ഞ ക​വ​ര്‍ സ്ലാ​ബു​ക​ള്‍ അ​ടി​യ​ന്ത​ര​മാ​യി മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് പി​ഡ​ബ്ല്യു​ഡി​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി.

ന​ഗ​ര​ത്തി​ല്‍ തെ​ളി​യാ​ത്ത സ്ട്രീ​റ്റ് ലൈ​റ്റു​ക​ള്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​റ്റ​കു​റ്റ​പ്പ​ണി​ക​ള്‍ ന​ട​ത്തു​ന്ന​തി​ന് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ച്ച​താ​യി ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ അ​റി​യി​ച്ചു. വെ​ങ്ങ​ല്ലൂ​ര്‍ ജം​ഗ്ഷ​നി​ലെ കേ​ടാ​യ സി​ഗ്‌​ന​ല്‍ ലൈ​റ്റു​ക​ള്‍ അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി. പ്ര​ധാ​ന ജം​ഗ്ഷ​നു​ക​ളി​ല്‍ സീ​ബ്രാ​ലൈ​ന്‍ വ​ര​യ്ക്കു​ന്ന​തി​നും യോ​ഗ​ത്തി​ല്‍ തീ​രു​മാ​നി​ച്ചു.

‌വൈ​സ് ചെ​യ​ര്‍​മാ​ന്‍ കെ. ​ദീ​പ​ക്, സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍​മാ​ര്‍, പോ​ലീ​സ്, മോ​ട്ടോ​ര്‍ വാ​ഹ​നം, പി​ഡ​ബ്ല്യു​ഡി, ആ​രോ​ഗ്യ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.

Tags : Chairperson nattuvishesham local news

Recent News

Corehub Up