x
ad
Fri, 19 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ജലോത്സവത്തിനു തുടക്കം; മൂ​ലം വ​ള്ളം​ക​ളി ട്രാ​ക്കി​ൽ


Published: June 18, 2026 10:51 PM IST | Updated: June 18, 2026 10:51 PM IST

ച​മ്പ​ക്കു​ളം: ച​രി​ത്ര​പ്ര​സി​ദ്ധ​മാ​യ മൂ​ലം ജ​ലോ​ത്‌​സ​വ​ത്തി​ന്‍റെ ട്രാ​ക്കും ഹീ​റ്റ്സും ക​ഴി​ഞ്ഞ ദി​വ​സം നെ​ടു​മു​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ൽ നി​ശ്ച​യി​ച്ചു. കേ​ര​ള​ത്തി​ലെ വ​ള്ളം​ക​ളി സീ​സ​ണി​ന് തു​ട​ക്കം കു​റി​ക്കു​ന്ന മൂ​ലം വ​ള്ളം​ക​ളി​യു​ടെ ഒ​രു​ക്ക​ങ്ങ​ളും ഇ​തോ​ടെ വേ​ഗ​ത്തി​ലാ​യി. മൂ​ലം ജ​ലോ​ത്സ​വ​ത്തി​ന് വി​ജ​യി​ക്ക് സ​മ്മാ​നി​ക്കു​ന്ന രാ​ജ​പ്ര​മു​ഖ​ൻ ട്രോ​ഫി​ക്കു വേ​ണ്ടി ഇ​ത്ത​വ​ണ എ​ഴു ചു​ണ്ട​ൻ വ​ള്ള​ങ്ങ​ളാ​ണ് ച​മ്പ​ക്കു​ളം പ​മ്പ​യാ​റ്റി​ൽ പോ​ര​ടി​ക്കു​ക.

ആ​കെ 15 ക​ളി​വ​ള്ള​ങ്ങ​ളാ​ണ് മൂ​ലം വ​ള്ളം​ക​ളി​യി​ൽ ഇ​ത്ത​വ​ണ പ​ങ്കെ​ടു​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന കാ​പ്റ്റ​ൻ​സ് ക്ലി​നി​ക് മൂ​ലം ജ​ലോ​ത്സ​വ ക​മ്മി​റ്റി ചെ​യ​ർ​മാ​നും ആ​ല​പ്പ​ഴ റ​വ​ന്യു ഡി​വി​ഷ​ണ​ൽ ഓ​ഫീ​സ​റു​മാ​യ പി.​എ​ൻ. അ​നി ഉ​ദ്ഘാ​ട​നം ചെ​യ്തു. വ​ള്ള​ങ്ങ​ളു​ടെ ന​റു​ക്കെ​ടു​പ്പ് യോ​ഗം ച​മ്പ​ക്കു​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​ൻ. മാ​ത്യു​വും ന​റു​ക്കെ​ടു​പ്പ് നെ​ടു​മു​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. വി​നോ​ദും നി​ർ​വ​ഹി​ച്ചു.

യോ​ഗ​ത്തി​ൽ റെ​യ്സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജോ​സ് കാ​വ​നാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു . മ​നോ​ജ്, ബി​നു ശ്രീ​കു​മാ​ർ, ഗോ​കു​ൽ ഷാ​ജി, ത​ങ്ക​ച്ച​ൻ അ​ഞ്ചി​ൽ, മെ​ർ​ലീ​ൻ ആ​മ്പ​ക്കാ​ട്, എ.​വി. മു​ര​ളി എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​പ്റ്റ​ൻ​സ് ക്ലി​നി​ക്കി​ൽ ഉ​യ​ർ​ന്നു​വ​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ ക​മ്മി​റ്റി പ​രി​ശോ​ധി​ച്ച് വേ​ണ്ട തീ​രു​മാ​നം കൈ​ക്കൊ​ള്ളാ​മെ​ന്ന് ക​മ്മ‌ി​റ്റി അ​റി​യി​ച്ചു.

Tags : boats Nattuvishesham District News

Recent News

Corehub Up