x
ad
Thu, 29 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ​ക​ട​ഭീ​ഷ​ണി ഒ​ഴി​യാ​തെ താ​ലൂ​ക്ക് ആ​ശു​പ​ത്രി​യി​ലെ ജ​ല​സം​ഭ​ര​ണി

വെബ് ഡെസ്ക്
Published: October 29, 2026 05:13 AM IST | Updated: October 29, 2026 05:13 AM IST

നീ​ലേ​ശ്വ​രം താ​ലൂ​ക്ക് ആ​ശു​പ​ത്രി വ​ള​പ്പി​ൽ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ജ​ല​സം​ഭ​ര​ണി.

നീ​ലേ​ശ്വ​രം: താ​ലൂ​ക്ക് ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​നു സ​മീ​പം അ​പ​ക​ട​ഭീ​ഷ​ണി​യാ​യി നി​ൽ​ക്കു​ന്ന പ​ഴ​യ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​നീ​ക്കാ​നു​ള്ള നീ​ക്ക​വും പാ​ളി. ഇ​തു​സം​ബ​ന്ധി​ച്ച് ക​രാ​ർ ന​ൽ​കി​യ​തി​ലു​ണ്ടാ​യ സാ​ങ്കേ​തി​ക ത​ട​സ​ങ്ങ​ളാ​ണ് പ്ര​ശ്ന​മാ​യ​തെ​ന്നാ​ണ് സൂ​ച​ന. ഇ​നി വീ​ണ്ടും പു​തി​യ ടെ​ൻ​ഡ​ർ വി​ളി​ച്ച് ക​രാ​ർ ന​ൽ​കി​യാ​ൽ മാ​ത്ര​മേ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി തു​ട​ങ്ങാ​ൻ ക​ഴി​യു​ക​യു​ള്ളൂ എ​ന്ന നി​ല​യാ​ണ്.

ഓ​ണാ​വ​ധി ക​ഴി​ഞ്ഞ് സെ​പ്റ്റം​ബ​ർ മൂ​ന്നു മു​ത​ൽ ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​ൻ നേ​ര​ത്തേ തീ​രു​മാ​നി​ച്ചി​രു​ന്ന​താ​ണ്. ഇ​ക്കാ​ര്യം ജ​ല അ​തോ​റി​റ്റി ചെ​റു​വ​ത്തൂ​ർ പി​എ​ച്ച് സ​ബ് ഡി​വി​ഷ​ൻ അ​സി. എ​ക്സി​ക്യ​ട്ടി​വ് എ​ൻ​ജി​നി​യ​ർ നീ​ലേ​ശ്വ​രം ന​ഗ​ര​സ​ഭാ സെ​ക്ര​ട്ട​റി​യെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ആ​വ​ശ്യ​മാ​യ മു​ൻ​ക​രു​ത​ലു​ക​ളെ​ല്ലാം സ്വീ​ക​രി​ച്ചാ​യി​രി​ക്കും സം​ഭ​ര​ണി പൊ​ളി​ക്കു​ക​യെ​ന്നും ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ഗ​ര​സ​ഭ​യു​ടെ സ​ഹ​ക​ര​ണം കൂ​ടി ഉ​ണ്ടാ​ക​ണ​മെ​ന്നും ക​ത്തി​ൽ പ​റ​ഞ്ഞി​രു​ന്നു.

മ​ല​പ്പൂ​റം പൂ​ക്കോ​ട്ടൂ​ർ സ്വ​ദേ​ശി പി.​പി. അ​ബ്ദു​ൾ ക​രീ​മാ​ണ് ജ​ല​സം​ഭ​ര​ണി പൊ​ളി​ച്ചു​മാ​റ്റു​ന്ന​തി​നു​ള്ള ക​രാ​ർ ഏ​റ്റെ​ടു​ത്തി​രു​ന്ന​ത്. സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് രാ​വി​ലെ ത​ന്നെ ഇ​ദ്ദേ​ഹ​ത്തി​ന്‍റെ കീ​ഴി​ലു​ള്ള തൊ​ഴി​ലാ​ളി​ക​ളെ​ത്തി പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള മു​ന്നൊ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചി​രു​ന്നു. എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തോ​ടെ ജ​ല അ​തോ​റി​റ്റി ഉ​ദ്യോ​ഗ​സ്ഥ​രെ​ത്തി പ്ര​വൃ​ത്തി​ക​ൾ നി​ർ​ത്തി​വ​യ്പി​ക്കു​ക​യാ​യി​രു​ന്നു. ക​രാ​റി​ൽ പ​റ​ഞ്ഞി​രു​ന്ന സ​മ​യ​പ​രി​ധി​ക്കു​ള്ളി​ൽ പ്ര​വൃ​ത്തി തു​ട​ങ്ങാ​തി​രു​ന്ന​തു മൂ​ല​മു​ണ്ടാ​യ സാ​ങ്കേ​തി​ക​പ്ര​ശ്ന​ങ്ങ​ൾ ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് പ്ര​വൃ​ത്തി നി​ർ​ത്തി​വ​യ്പി​ച്ച​ത്. ഇ​തോ​ടെ തൊ​ഴി​ലാ​ളി​ക​ൾ മ​ട​ങ്ങി. ഇ​പ്പോ​ൾ ക​രാ​ർ ത​ന്നെ ഫ​ല​ത്തി​ൽ റ​ദ്ദാ​യ അ​വ​സ്ഥ​യാ​ണ്.

പ്ര​വൃ​ത്തി തു​ട​ങ്ങു​ന്ന​തി​നു​ള്ള തി​യ​തി നി​ശ്ച​യി​ക്കു​മ്പോ​ൾ ഈ ​സാ​ങ്കേ​തി​ക ത​ട​സം ജ​ല അ​തോ​റി​റ്റി അ​ധി​കൃ​ത​രു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ടി​രു​ന്നി​ല്ലേ എ​ന്ന സം​ശ​യം ബാ​ക്കി​യാ​ണ്. ഇ​നി വീ​ണ്ടും ടെ​ൻ​ഡ​ർ വി​ളി​ച്ച് പു​തി​യ ക​രാ​റാ​യി പ്ര​വൃ​ത്തി​ക​ൾ തു​ട​ങ്ങാ​ൻ എ​ത്ര​കാ​ല​മെ​ടു​ക്കു​മെ​ന്നും നാ​ട്ടു​കാ​ർ ചോ​ദി​ക്കു​ന്നു. ക​രാ​ർ ന​ൽ​കി​യ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട മ​റ്റെ​ല്ലാ ന​ട​പ​ടി​ക്ര​മ​ങ്ങ​ളും ശ​രി​യാ​യി​രു​ന്നു​വെ​ങ്കി​ൽ സ​മ​യ​പ​രി​ധി നീ​ട്ടി​ന​ൽ​കി​യാ​ൽ മാ​ത്രം തീ​രു​മാ​യി​രു​ന്ന പ്ര​ശ്ന​മാ​ണ് ഇ​പ്പോ​ൾ പ്ര​വൃ​ത്തി​ക​ൾ അ​തി​ലേ​റെ നീ​ണ്ടു​പോ​കാ​ൻ ഇ​ട​യാ​ക്കി​യി​രി​ക്കു​ന്ന​ത്.

താ​ലൂ​ക്ക് ആ​ശു​പ​ത്രി​യു​ടെ അ​ത്യാ​ഹി​ത വി​ഭാ​ഗ​ത്തോ​ടു ചേ​ർ​ന്നാ​ണ് അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള ജ​ല​സം​ഭ​ര​ണി സ്ഥി​തി​ചെ​യ്യു​ന്ന​ത്. ഇ​തി​ന്‍റെ ഉ​പ​യോ​ഗം വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​മ്പേ നി​ർ​ത്തി​യ​താ​ണ്. പൊ​ളി​ച്ചു​മാ​റ്റാ​ൻ ഇ​നി​യും വൈ​കി​യാ​ൽ ഇ​ത് ത​ക​ർ​ന്നു​വീ​ണ് വ​ലി​യ അ​ത്യാ​ഹി​ത​ത്തി​നി​ട​യാ​ക്കു​മോ എ​ന്നാ​ണ് ആ​ശു​പ​ത്രി​യി​ലെ​ത്തു​ന്ന​വ​രു​ടെ​യും നാ​ട്ടു​കാ​രു​ടെ​യും ആ​ശ​ങ്ക.

Tags :

Recent News

Corehub Up