x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​പ്രോ​ച്ച് റോ​ഡി​ലൂ​ടെ വെ​ള്ളം; കൃ​ഷി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്


Published: December 5, 2025 11:43 PM IST | Updated: December 5, 2025 11:43 PM IST

കാ​വാ​ലം: പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലൂ​ടെ വെ​ള്ളം ക​യ​റു​ന്നു, കൃ​ഷി പ്ര​തി​സ​ന്ധി​യി​ലേ​ക്ക്. കാ​വാ​ലം കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ലെ മ​ണി​യ​ങ്ക​രി പാ​ട​ശേ​ഖ​ര​ത്തി​ലെ ക​ര്‍​ഷ​ക​രാ​ണു പു​ഞ്ച​ക്കൃ​ഷി​ക്കാ​യി വി​ത​ച്ച കൃ​ഷി​യി​ട​ത്തി​ലെ വെ​ള്ളം വ​റ്റി​ക്കാ​ന്‍ സാ​ധി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. ക​ണ്ണാ​ടി-​കി​ട​ങ്ങ​റ റോ​ഡി​ലെ കൊ​റ​ത്ത​റ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ലെ ക​രി​ങ്ക​ല്‍ സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ വി​ട​വി​ലൂ​ടെ​യാ​ണു പാ​ട​ശേ​ഖ​ര​ത്തി​ല്‍ വെ​ള്ളം ക​യ​റു​ന്ന​ത്.

ശ​ക്ത​മാ​യ വേ​ലി​യേ​റ്റ​ത്തി​ല്‍ ക​രി​ങ്ക​ല്ലി​ന്‍റെ വി​ട​വി​ലൂ​ടെ വെ​ള്ളം ക​യ​റി കൃ​ഷി​യി​ടം മു​ങ്ങു​ന്ന​തു നോ​ക്കി നി​ല്‍​ക്കാ​ന്‍ മാ​ത്ര​മേ ക​ര്‍​ഷ​ക​ര്‍​ക്കു സാ​ധി​ക്കു​ന്നു​ള്ളു. വെ​ള്ളം ക​യ​റു​ന്ന​തു ത​ട​യാ​ന്‍ യാ​തൊ​രു മാ​ര്‍​ഗ​വു​മി​ല്ലാ​ത്ത​താ​ണു പ്ര​തി​സ​ന്ധി സൃ​ഷ്ടി​ക്കു​ന്ന​ത്. അ​ശാ​സ്ത്രീ​യ​മാ​യ പാ​ലം നി​ര്‍​മാ​ണ​മാ​ണു നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്കു കാ​ര​ണ​മെ​ന്നു ക​ര്‍​ഷ​ക​ര്‍ ആ​രോ​പി​ച്ചു. പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കോ​ണ്‍​ക്രീ​റ്റി​ല്‍ നി​ര്‍​മി​ച്ചാ​ല്‍ വെ​ള്ളം ക​യ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ന്‍ സാ​ധി​ക്കും. എ​ന്നാ​ല്‍ ക​രി​ങ്ക​ല്‍ അ​ടു​ക്കി​യ സം​ര​ക്ഷ​ണ ഭി​ത്തി​ക്കു​ള്ളി​ല്‍ മ​ണ്ണു നി​റ​ച്ചാ​ണ് അ​പ്രോ​ച്ച് റോ​ഡ് നി​ര്‍​മി​ച്ചി​രി​ക്കു​ന്ന​ത്.

വേ​ലി​യേ​റ്റം വ​രു​മ്പോ​ള്‍ ക​രി​ങ്ക​ല്ലി​നി​ട​യി​ലൂ​ടെ വെ​ള്ളം പാ​ട​ശേ​ഖ​ര​ത്തി​ലേ​ക്കു ക​യ​റു​ന്ന​തു​മൂ​ലം, 350 ഏ​ക്ക​റു​ള്ള പാ​ട​ശേ​ഖ​ര​ത്തി​ലെ 40 ഏ​ക്ക​റോ​ളം ഭാ​ഗ​ത്തെ വി​ത പി​ടി​പ്പി​ക്കാ​ന്‍ ക​ര്‍​ഷ​ക​ര്‍ ഏ​റെ ബു​ദ്ധി​മു​ട്ടു​ന്നു​ണ്ട്. പാ​ട​ശേ​ഖ​ര​ത്തെ ര​ണ്ടാ​യി മു​റി​ച്ചാ​ണു ക​ണ്ണാ​ടി-​കി​ട​ങ്ങ​റ റോ​ഡ് ക​ട​ന്നു പോ​കു​ന്ന​ത്. റോ​ഡി​നു കി​ഴ​ക്കും പ​ടി​ഞ്ഞാ​റു​മു​ള്ള ഭാ​ഗ​ങ്ങ​ളി​ലെ വെ​ള്ളം വ​റ്റി​ക്കു​ന്ന​തി​നാ​യി മൂ​ന്നു ക​ലു​ങ്കു​ക​ള്‍ റോ​ഡി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ കി​ഴ​ക്കു ഭാ​ഗ​ത്തെ കൃ​ഷി​യി​ട​ത്തി​ലെ വി​ത പി​ടി​പ്പി​ക്കാ​ന്‍ ക​ലു​ങ്ക് അ​ട​ച്ചി​ട്ട​ശേ​ഷ​മാ​ണു വെ​ള്ളം വ​റ്റി​ക്കു​ന്ന​ത്. കി​ഴ​ക്കു ഭാ​ഗ​ത്തെ വെ​ള്ളം പൂ​ര്‍​ണ​മാ​യി വ​റ്റി​ച്ച​ശേ​ഷം ക​ലു​ങ്കു തു​റ​ന്നാ​ണു പ​ടി​ഞ്ഞാ​റു ഭാ​ഗ​ത്തെ വെ​ള്ളം കൂ​ടി വ​റ്റി​ച്ചു കൃ​ഷി മു​ന്നോ​ട്ടു കൊ​ണ്ടു​പോ​കു​ന്ന​ത്.

വേ​ലി​യേ​റ്റ​ത്തി​ല്‍ പാ​ല​ത്തി​ന്‍റെ അ​പ്രോ​ച്ച് ഭാ​ഗ​ത്തു​കൂ​ടി വെ​ള്ളം ക​യ​റി​യ​തു​മൂ​ലം ആ​ദ്യ വി​ത ന​ശി​ച്ചു. തു​ട​ര്‍​ന്നു വീ​ണ്ടും വി​ത്തു വാ​ങ്ങി​യാ​ണു ര​ണ്ടാ​മ​തു വി​ത​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്. പ്ര​ശ്‌​ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണാ​ന്‍ പാ​ല​ത്തി​ന്‍റെ കി​ഴ​ക്കേ​ക്ക​ര​യി​ലെ അ​പ്രോ​ച്ച് റോ​ഡി​ന്‍റെ സം​ര​ക്ഷ​ണ ഭി​ത്തി കോ​ണ്‍​ക്രീ​റ്റി​ല്‍ പു​ന​ര്‍ നി​ര്‍​മി​ക്ക​ണ​മെ​ന്നാ​ണു ക​ര്‍​ഷ​ക​ര്‍ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

Tags : Agriculture faces crisis nattuvisesham locl news

Recent News

Corehub Up