x
ad
Sat, 8 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വീട്ടുവളപ്പിൽ വെള്ളക്കെട്ട്; താ​ത്കാ​ലി​ക സം​വി​ധാ​ന​മൊ​രു​ക്കി മൃതദേഹം സംസ്കരിച്ചു

വെബ് ഡെസ്ക്
Published: August 8, 2026 10:53 PM IST | Updated: August 8, 2026 10:53 PM IST

വെ​ള്ള​പ്പൊ​ക്ക​ത്തത്തു​ട​ർ​ന്ന് താ​ത്കാലി​ക സം​വി​ധാ​ന​മൊ​രു​ക്കി കെ.​വി. മോ​ഹ​ന​ന്‍റെ മ്യ​ത​ദേ​ഹം സം​സ്ക​രി​ക്കു​ന്നു.

എ​ട​ത്വ: വീ​ട്ടു​വ​ള​പ്പി​ലും പ​രി​സ​ര​ത്തും വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന​തി​നാൽ താത്കാലിക സംവിധാന മൊരുക്കി മൃതദേഹം സംസ്ക രിച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡി​ൽ ക​റു​ത്തേ​രി​ൽ വീ​ട്ടി​ൽ മോ​ഹ​ന​ന്‍റെ (63) സം​സ്കാ​ര​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ 11ന് വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ത്തി​യ​ത്.

വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ മോ​ർ​ച്ച​റി​യി​ൽ മൃ​ത​ദേ​ഹം സൂ​ക്ഷി​ക്കു​ന്ന​തി​ന് സൗ​ക​ര്യ​മി​ല്ലാ​തി​രു​ന്ന​തും വീ​ട്ടു​വ​ള​പ്പി​ൽ വെ​ള്ള​ക്കെ​ട്ട് തു​ട​രു​ന്ന​തും സം​സ്കാ​ര​ത്തി​ന് ത​ട​സ​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ബ​ന്ധു​ക്ക​ളും നാ​ട്ടു​കാ​രും ചേ​ർ​ന്ന് വീ​ട്ടു​മു​റ്റ​ത്തു താ​ത്കാ​ലി​ക​മാ​യി ത​ട്ട് സ്ഥാ​പി​ച്ചാ​ണ് സം​സ്കാ​രച്ച​ട​ങ്ങു​ക​ൾ ന​ട​ത്തി​യ​ത്.

ദീ​ർ​ഘ​നാ​ളാ​യി ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ത്തി​ന് ചി​കി​ത്സ​യി​ലാ​യി​രു​ന്ന മോ​ഹ​ന​ൻ ഓ​ക്സി​ജ​ൻ കോ​ൺ​സെ​ൻ​ട്രേ​റ്റ​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് വീ​ട്ടി​ൽ ക​ഴി​ഞ്ഞി​രു​ന്ന​ത്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് വൈ​ദ്യു​തി മു​ട​ങ്ങി​യ​തോ​ടെ കോ​ൺ​സെ​ൻ​ട്രേ​റ്റ​ർ പ്ര​വ​ർ​ത്തി​പ്പി​ക്കാ​നാ​കാ​തെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​യ​തി​നെത്തു​ട​ർ​ന്ന് എ​ട​ത്വ​ായി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Tags : Nattuvishesham Local News Waterlogging Body cremated

Recent News

Corehub Up