x
ad
Sat, 20 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ​യ​നാ​ട്‌ ബ​ദ​ൽ റോ​ഡി​ന് അ​വ​ഗ​ണ​ന​യെ​ന്ന്; പ്ര​തീ​കാ​ത്മ​ക ഇ​ര​ട്ട​യാ​ൾ പ്ര​തി​ഷേ​ധ ജാ​ഥ നടത്തി


Published: June 20, 2026 05:26 AM IST | Updated: June 20, 2026 05:26 AM IST

പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ റോ​ഡി​നെ ബ​ജ​റ്റി​ൽ അ​വ​ഗ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ റോ​ഡ് ക​ർ​മ​സ​മി​തി ക​ൺ​വ

പേ​രാ​മ്പ്ര: പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ വ​യ​നാ​ട് ബ​ദ​ൽ റോ​ഡി​നെ ബ​ജ​റ്റി​ൽ അ​വ​ഗ​ണി​ച്ചെ​ന്നാ​രോ​പി​ച്ച് റോ​ഡ് ക​ട​ന്നു​പോ​കു​ന്ന ച​ക്കി​ട്ട​പാ​റ പ​ഞ്ചാ​യ​ത്തി​ലെ ചെ​മ്പ​നോ​ട​യി​ൽ വേ​റി​ട്ട സ​മ​രം. റോ​ഡ് ക​ർ​മ​സ​മി​തി ക​ൺ​വീ​ന​ർ മാ​ത്യു പേ​ഴ്ത്തി​ങ്ക​ൽ, സ​മി​തി പ്ര​വ​ർ​ത്ത​ക​ൻ മാ​ട​വ​ന മാ​ത്യൂ എ​ന്നി​വ​ർ പ്ര​തി​ഷേ​ധ പ്ല​ക്കാ​ർ​ഡും ക​റു​ത്ത കൊ​ടി​യു​മേ​ന്തി വാ​യ്‌ മൂ​ടി​ക്കെ​ട്ടി അ​ങ്ങാ​ടി​യി​ൽ ഇ​ന്ന​ലെ വൈ​കു​ന്നേ​രം പ്ര​ക​ട​നം ന​ട​ത്തി.

ക​ഴി​ഞ്ഞ മൂ​ന്നു വ​ർ​ഷ​മാ​യി ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജോ​യി​ൻ വെ​രി​ഫി​ക്കേ​ഷ​ൻ ന​ട​ത്തു​ക​യും ഒ​ന്ന​ര​ക്കോ​ടി രൂ​പ അ​നു​വ​ദി​ച്ച് സ​ർ​വേ​യും ന​ട​ത്തു​ന്ന​തി​ന് ക​ഴി​ഞ്ഞ സ​ർ​ക്കാ​ർ അ​നു​മ​തി​യും ന​ൽ​കി​യി​രു​ന്നു. പു​തു​താ​യി വ​ന്ന യു​ഡി​എ​ഫ് സ​ർ​ക്കാ​ർ റോ​ഡ് യാ​ഥാ​ർ​ഥ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് വ​യ​നാ​ട് ക​ർ​മ​സ​മി​തി​യും ചെ​മ്പ​നോ​ട ക​ർ​മ​സ​മി​തി​യും നാ​ട്ടി​ലെ ജ​ന​ങ്ങ​ളും പ്ര​തീ​ക്ഷി​ച്ചി​രു​ന്നു.

അതേസമയം മുഖ്യമന്ത്രി ബ​ജ​റ്റി​ൽ ഇ​ത് സം​ബ​ന്ധി​ച്ച് യാ​തൊ​രുവി​ധ പ്രഖ്യാപനവും ന​ട​ത്തി​യി​ട്ടില്ല. ഇ​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വ​യ​നാ​ട് ക​ർ​മ​സ​മി​തി ന​ട​ത്തി​യ പ്ര​തി​ഷേ​ധ സ​മ​ര​ത്തി​ന് അ​നു​ഭാ​വം പ്ര​ക​ടി​പ്പി​ച്ചു​കൊ​ണ്ടാ​ണ് ചെ​മ്പ​നോ​ട ക​ർ​മ​സ​മി​തി പ്ര​തീ​കാ​ത്മ​ക​മാ​യ സ​മ​ര പ​രി​പാ​ടി ന​ട​ത്തി​യ​തെ​ന്ന് പൂ​ഴി​ത്തോ​ട്-​പ​ടി​ഞ്ഞാ​റ​ത്ത​റ റോ​ഡ് ക​ർ​മ​സ​മി​തി ക​ൺ​വീ​ന​ർ മാ​ത്യു പേ​ഴ​ത്തി​ങ്ക​ൽ പ​റ​ഞ്ഞു.

Tags : Local News Nattuvishesham Kozhikode

Recent News

Corehub Up