നിലമ്പൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ വയോജന പദ്ധതികള്‍ ശക്തിപ്പെടുത്തണമെന്ന് സീനിയര്‍ സിറ്റിസണ്‍സ് ഫ്രണ്ട്സ് വെല്‍ഫെയര്‍ അസോസിയേഷന് നിലമ്പൂര്‍ മേഖലാ കമ്മിറ്റി ആവശ്യപ്പെട്ടു.
വിവിധ വകുപ്പുകളിലൂടെ മുതിര്‍ന്ന പൗരന്മാര്ക്കായി നിരവധി പദ്ധതികള്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്നുണ്ട്. തദ്ദേശഭരണ വകുപ്പ്, പൊലിസ്, ആരോഗ്യം, സാമൂഹ്യനീതി, തൊഴില്‍, കെഎസ്ആര്‍ടിസി, നിയമവകുപ്പ് തുടങ്ങിയവ വഴിയാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്. എന്നാല്‍, ആവശ്യത്തിന് ഫണ്ട് അനുവദിക്കാതെ ഇവയെല്ലാം ദുര്‍ബലപ്പെടുത്തുന്ന പ്രവണതയാണ് കണ്ടുവരുന്നത്.
ഇത് പ്രതിഷേധാര്‍ഹമാണെന്നും നിലവിലുള്ള പദ്ധതികളെ ശക്തിപ്പെടുത്തുകയും പുതിയ വയോജന പദ്ധതികള്‍ നടപ്പാക്കുകയും വേണമെന്നും നിലമ്പൂര്‍ മേഖലാ കമ്മിറ്റി യോഗം ആവശ്യപ്പെട്ടു.
യോഗം ജില്ലാ സെക്രട്ടറി അഡ്വ. കെ.വി. ശിവരാമന് ഉദ്ഘാടനം ചെയ്തു.
കെ.സി. അബു അധ്യക്ഷത വഹിച്ചു. കെ. അരുണ്‍ കുമാര്‍, കെ. മോഹന്‍, ടി. ഹരിദാസന്, ജോയ് പി. ജോണ്‍, കുറ്റീരി അസീസ്, പി.എസ്. രഘുറാം, ഇ. ഗംഗാധരന് എന്നിവര്‍ പ്രസംഗിച്ചു.
Tags :