x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മ​ഞ്ചേ​ശ്വ​ര​ത്ത് ന​ട​ന്ന​ത് ഉ​ത്ത​രേ​ന്ത്യ​ൻ മാ​തൃ​ക​യി​ലു​ള്ള ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണം: എ.​കെ.​എം. അ​ഷ്‌​റ​ഫ്‌ എം​എ​ൽ​എ


Published: February 15, 2026 07:19 AM IST | Updated: February 15, 2026 07:19 AM IST

കു​മ്പ​ള: പാ​ല​ക്കാ​ട് നി​ന്ന് ലോ​റി​യി​ൽ കൊ​ണ്ടു​വ​ന്ന പോ​ത്തു​ക​ളെ മ​ഞ്ചേ​ശ്വ​ര​ത്തെ ഇ​റ​ച്ചി ക​ട​യ്ക്ക് സ​മീ​പം ഇ​റ​ക്കു​ന്ന​തി​നി​ടെ ലോ​റി തൊ​ഴി​ലാ​ളി​ക​ളെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച സം​ഘ​പ​രി​വാ​ർ പ്ര​വ​ർ​ത്ത​ക​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് എ.​കെ.​എം. അ​ഷ്‌​റ​ഫ്‌ എം​എ​ൽ​എ ആ​വ​ശ്യ​പ്പെ​ട്ടു. മ​ർ​ദ​ന​മേ​റ്റ യു​പി സ്വ​ദേ​ശി​ക​ളാ​യ ദാ​വൂ​ദ്, ഫു​ർ​ഖാ​ൻ എ​ന്നി​വ​രെ എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചു.

ഉ​ത്ത​രേ​ന്ത്യ​ൻ മാ​തൃ​ക​യി​ലു​ള്ള ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​മാ​ണ് ന​ട​ന്ന​തെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്നോ​ടി​യാ​യി മ​ഞ്ചേ​ശ്വ​ര​ത്ത് ആ​സൂ​ത്രി​ത​മാ​യ ക​ലാ​പ​ങ്ങ​ൾ സൃ​ഷ്ടി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ൾ സം​ഘ​പ​രി​വാ​റി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നു​ണ്ടാ​കു​ന്ന​താ​യി സം​ശ​യ​മു​ണ്ടെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ പോ​ലീ​സും പൊ​തു​ജ​ന​ങ്ങ​ളും ജാ​ഗ്ര​ത പു​ല​ർ​ത്ത​ണ​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.പ്ര​ശ്നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​ട്ടു​ണ്ടെ​ന്നും പ്ര​തി​ക​ൾ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​മെ​ന്ന് എ​സ്പി ഉ​റ​പ്പു​ന​ൽ​കി​യി​ട്ടു​ണ്ടെ​ന്നും എ.​കെ.​എം. അ​ഷ്റ​ഫ് പ​റ​ഞ്ഞു.


ആ​ക്ര​മ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ​വ​ർ​ക്കെ​തി​രേ ശ​ക്ത​മാ​യ നി​യ​മ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മു​ഖ്യ​മ​ന്ത്രി​ക്കും ഡി​ജി​പി​ക്കും പ​രാ​തി ന​ൽ​കി​യ​താ​യും എം​എ​ൽ​എ പ​റ​ഞ്ഞു.

 

 

Tags : nattu vishesham What happened Manjeshwaram

Recent News

Corehub Up