x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

അ​ന്തി​ക്കാ​ട്ടെ കാ​റ്റ് എ​ങ്ങോ​ട്ട്?


Published: December 6, 2025 01:04 AM IST | Updated: December 6, 2025 01:11 AM IST

ര​ഞ്ജു പോ​ൾ (യു​ഡി​എ​ഫ്), കെ.​എ​ൻ. സ​ലി​ജ (എ​ൽ​ഡി​എ​ഫ്), ഇ.​പി. ഝാ​ൻ​സി (എ​ൻ​ഡി​എ)

അ​ന്തി​ക്കാ​ട്: തൊ​ഴി​ലാ​ളി​സ​മ​ര​ങ്ങ​ളു​ടെ ച​രി​ത്ര​മു​ള്ള അ​ന്തി​ക്കാ​ട​ൻ​മ​ണ്ണി​ൽ വോ​ട്ടു​റ​പ്പി​ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട പ്ര​ചാ​ര​ണ​ത്തി​ൽ മു​ന്ന​ണി​ക​ൾ. പു​ഴ​യ്ക്ക​ൽ, അ​ന്തി​ക്കാ​ട് ഡി​വി​ഷ​നു​ക​ൾ പാ​തി​യോ​ളം ചേ​ർ​ന്ന​താ​ണ് അ​ന്തി​ക്കാ​ട് ഡി​വി​ഷ​ൻ. അ​ന്തി​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ലെ ആ​റു വാ​ർ​ഡു​ക​ളും മ​ണ​ലൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 15 വാ​ർ​ഡു​ക​ളും അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ 20 വാ​ർ​ഡു​ക​ളും അ​ടാ​ട്ട് പ​ഞ്ചാ​യ​ത്തി​ലെ ഏ​ഴു വാ​ർ​ഡു​ക​ളും ഉ​ൾ​പ്പെ​ടെ 49 വാ​ർ​ഡു​ക​ളാ​ണ് പു​തി​യ അ​ന്തി​ക്കാ​ട് ഡി​വി​ഷ​നി​ലു​ള്ള​ത്. നേ​ര​ത്തേ പു​ഴ​യ്ക്ക​ൽ ബ്ലോ​ക്കി​ൽ യു​ഡി​എ​ഫി​ന്‍റെ ജി​മ്മി ചൂ​ണ്ട​ലും അ​ന്തി​ക്കാ​ട് ഡി​വി​ഷ​നി​ൽ എ​ൽ​ഡി​എ​ഫി​ന്‍റെ വി.​എ​ൻ. സു​ർ​ജി​ത്തു​മാ​ണു വി​ജ​യി​ച്ച​ത്.

ര​ണ്ടു ഡി​വി​ഷ​നു​ക​ളും കൂ​ട്ടി​ച്ചേ​ർ​ത്ത​തോ​ടെ കാ​റ്റ് എ​ങ്ങോ​ട്ടു വീ​ശു​മെ​ന്നാ​ണ് ഏ​വ​രും ഉ​റ്റു​നോ​ക്കു​ന്ന​ത്. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഡി​വി​ഷ​നി​ൽ ന​ട​പ്പാ​ക്കി​യ 11.91 കോ​ടി​യു​ടെ വി​ക​സ​ന​ങ്ങ​ളും, നി​ല​ച്ചു​പോ​യ ക​ണ്ട​ശാം​ക​ട​വ് ചീ​ഫ് മി​നി​സ്റ്റേ​ഴ്സ് ട്രോ​ഫി ജ​ലോ​ത്സ​വം ജി​ല്ലാ പ​ഞ്ചാ​യ​ത്തി​നെ​ക്കൊ​ണ്ട് ഏ​റ്റെ​ടു​പ്പി​ച്ചു ന​ട​പ്പാ​ക്കി​യ​തും സ്കൂ​ളു​ക​ൾ​ക്കു കെ​ട്ടി​ട​മു​ൾ​പ്പെ​ടെ അ​ടി​സ്ഥാ​ന​സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി​യ​തു​മു​ൾ​പ്പെ​ടെ​യു​ള്ള വി​ക​സ​ന​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ജ​യ​സാ​ധ്യ​ത വ​ർ​ധി​പ്പി​ക്കു​മെ​ന്നാ​ണ് എ​ൽ​ഡി​എ​ഫ് വി​ല​യി​രു​ത്ത​ൽ.

കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ വി​ക​സ​ന​മു​ര​ടി​പ്പും കു​ടി​വെ​ള്ള- ഗ​താ​ഗ​ത​പ്ര​ശ്ന​ങ്ങ​ളും ഡി​വി​ഷ​ൻ പു​ന​ർ​നി​ർ​ണ​യ​വും വോ​ട്ടാ​യി മാ​റു​മെ​ന്ന് യു​ഡി​എ​ഫും വി​ല​യി​രു​ത്തു​ന്നു. ക​ഴി​ഞ്ഞ ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ അ​ന്തി​ക്കാ​ട് ഉ​ൾ​പ്പ​ടെ ഒ​ട്ടേ​റെ ബൂ​ത്തു​ക​ളി​ൽ ഒ​ന്നാം​സ്ഥാ​ന​ത്തെ​ത്തി​യ​തി​ന്‍റെ ആ​ത്മ​വി​ശ്വാ​സ​ത്തി​ലാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.

എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി സി​പി​എ​മ്മി​ലെ കെ.​എ​ൻ. സ​ലി​ജ​യാ​ണ് മ​ത്സ​രി​ക്കു​ന്ന​ത്. അ​രി​ന്പൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ക്യാ​പ്റ്റ​ൻ ല​ക്ഷ്മി അ​ങ്ക​ണ​വാ​ടി​യി​ൽ 17 വ​ർ​ഷ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു. അ​ഞ്ചു​വ​ർ​ഷം പ​തി​നാ​ലാം വാ​ർ​ഡി​ലെ ജ​ന​പ്ര​തി​നി​ധി​യും സി​പി​എം കൈ​പ്പ​ള്ളി കി​ഴ​ക്ക് ബ്രാ​ഞ്ച് അം​ഗ​വും മ​ഹി​ളാ അ​സോ​സി​യേ​ഷ​ൻ അ​രി​ന്പൂ​ർ മേ​ഖ​ലാ പ്ര​സി​ഡ​ന്‍റു​മാ​ണ്.

തൃ​ശൂ​ർ കോ​ട​തി​യി​ലും ഹൈ​ക്കോ​ട​തി​യി​ലും അ​ഭി​ഭാ​ഷ​ക​യാ​യ മ​ന​ക്കൊ​ടി സ്വ​ദേ​ശി ര​ഞ്ജു പോ​ൾ ആ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. ബി​ജെ​പി തൃ​ശൂ​ർ സി​റ്റി ജി​ല്ലാ സെ​ക്ര​ട്ട​റി ചെ​മ്മാ​പ്പി​ള്ളി സ്വ​ദേ​ശി ഇ.​പി. ഝാ​ൻ​സി​യാ​ണ് എ​ൻ​ഡി​എ സ്ഥാ​നാ​ർ​ഥി.
മ​ഹി​ളാ​മോ​ർ​ച്ച തൃ​ശൂ​ർ ജി​ല്ലാ പ്ര​സി​ഡ​ന്‍റ്, ബി​ജെ​പി ജി​ല്ലാ ക​മ്മി​റ്റി അം​ഗം, മ​ഹി​ളാ​മോ​ർ​ച്ച നാ​ട്ടി​ക മ​ണ്ഡ​ലം സെ​ക്ര​ട്ട​റി, മ​ഹി​ളാ മോ​ർ​ച്ച താ​ന്ന്യം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ലും പ്ര​വ​ർ​ത്തി​ച്ച ഝാ​ൻ​സി, ഇ​ൻ​ഷ്വ​റ​ൻ​സ് സ്ഥാ​പ​ന​ത്തി​ലെ സെ​യി​ൽ​സ് മാ​നേ​ജ​രാ​ണ്.

Tags : Where is the wind? nattuvisesham locl news

Recent News

Corehub Up