x
ad
Wed, 21 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വ്യാ​പ​ക മോ​ഷ​ണം

വെബ് ഡെസ്ക്
Published: October 21, 2026 10:43 PM IST | Updated: October 21, 2026 10:43 PM IST

പ്രതീകാത്മക ചിത്രം

ചെങ്ങന്നൂരിൽ വീ​ട്ടി​ൽനി​ന്ന്
സ്വ​ർ​ണമോ​തി​ര​ം ക​വ​ർ​ന്നു
ചെ​ങ്ങ​ന്നൂ​ർ: റെ​യി​ൽ​വേ സ്റ്റേ​ഷ​നു സ​മീ​പം ര​ണ്ടു വാ​ർ​ഡു​ക​ളി​ലാ​യി രാ​ത്രി​യി​ൽ മോ​ഷ്ടാ​വിന്‍റെ അ​ക്ര​മപ​ര​മ്പ​ര. ന​ഗ​ര​സ​ഭാ ഓ​ഫീ​സ് കെ​ട്ടി​ട​ത്തി​ലെ അ​ഭി​രാ​മി ടെ​ക്സ്റ്റൈ​ൽ​സ് ഉ​ട​മ ബാ​ബു​വി​ന്‍റെ വീ​ട്ടി​ലും സ​മീ​പ​ത്തെ അ​യ്യ​പ്പ സേ​വാകേ​ന്ദ്രം ഓ​ഫീ​സി​ലും ഉ​ൾ​പ്പടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്.

ബാ​ബു​വി​ന്‍റെ വീ​ടി​ന്‍റെ തു​റ​ന്നു​ക​ട​ന്ന ജ​ന​ൽ​പ്പാ​ളി​യി​ലൂ​ടെ കൈ​യി​ട്ട് അ​ക​ത്തു​ണ്ടാ​യി​രു​ന്ന ബാ​ഗ് പു​റ​ത്തെ​ടു​ത്താ​ണ് ക​വ​ർ​ച്ച ന​ട​ത്തി​യ​ത്. ബാ​ഗി​ലു​ണ്ടാ​യി​രു​ന്ന സ്വ​ർ​ണമോ​തി​ര​ങ്ങ​ളും താ​ക്കോ​ൽ​ക്കൂ​ട്ട​വു​മാ​ണ് ക​ള്ള​ൻ എ​ടു​ത്ത​ത്. ഇ​തി​ൽ താ​ക്കോ​ൽ​ക്കൂ​ട്ടം പി​ന്നീ​ട് അ​ടു​ത്ത വീ​ട്ടി​ലെ ശു​ചി​മു​റി​യ്ക്കു സ​മീ​പം ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

മോ​തി​ര​വു​മാ​യി മോ​ഷ്ടാ​വ് ക​ട​ന്നു​ക​ള​ഞ്ഞു. ഇ​തി​നു പു​റ​മേ, ഈ ​പ്ര​ദേ​ശ​ത്ത് മ​റ്റ് ചി​ല​യി​ട​ങ്ങ​ളി​ലും മോ​ഷ​ണ​ശ്ര​മം ന​ട​ന്നു. തെ​ക്ക് ഭാ​ഗ​ത്തു​ള്ള ജോ​ൺ എ​ന്ന​യാ​ളു​ടെ വീ​ടി​ന്‍റെ വെ​ളി​യി​ൽ സൂ​ക്ഷി​ച്ചി​രു​ന്ന ജാ​തി​ക്ക​യും ജാ​തി​പ​ത്രി​യും മോ​ഷ്ടാ​വ് എ​ടു​ക്കു​ക​യും പി​ന്നീ​ട് ഇ​ത് മ​റ്റൊ​രു വീ​ടി​ന്‍റെ പ​റ​മ്പി​ൽ ഉ​പേ​ക്ഷി​ക്കു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് സ​മീ​പ​ത്തു​ള്ള അ​യ്യ​പ്പ സേ​വാ കേ​ന്ദ്ര​ത്തി​ന്‍റെ ഓ​ഫീ​സി​ൽ അ​തി​ക്ര​മി​ച്ചുക​യ​റി​യ ഇ​യാ​ൾ, അ​വി​ടെ​യു​ണ്ടാ​യി​രു​ന്ന ഭ​ക്ഷ​ണം എ​ടു​ത്ത് ക​ഴി​ച്ചശേ​ഷം പാ​ത്ര​ങ്ങ​ൾ ക​ഴു​കി​വയ്​ക്കാ​തെ അ​വി​ടെ​നി​ന്നും ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തെത്തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ അ​റി​യി​ച്ച​ത​നു​സ​രി​ച്ച് വാ​ർ​ഡ് കൗ​ൺ​സി​ല​ർ സി​നി ബി​ജു സം​ഭ​വ​സ്ഥ​ല​ത്ത് എ​ത്തു​ക​യും പൊ​ലി​സി​ൽ അ​റി​യി​ക്കു​ക​യും പൊ​ലി​സെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ വി​ല​യി​രു​ത്തി പ്ര​ദേ​ശ​ത്ത് സി​സി​ടി​വി കാ​മ​റ​ക​ൾ ഉ​ണ്ടെ​ങ്കി​ലും ദൃ​ശ്യ​ങ്ങ​ൾ ഒ​ന്നും ത​ന്നെ വ്യ​ക്ത​മ​ല്ല.

ര​ണ്ടു വാ​ർ​ഡു​ക​ളു​ടെ പ​രി​ധി​യി​ലാ​യി വ്യാ​പി​ച്ചു​കി​ട​ക്കു​ന്ന ഈ ​സം​ഭ​വ​ത്തി​ൽ കൃ​ത്യ​മാ​യ തെ​ളി​വു​ക​ളോ ദൃ​ശ്യ​ങ്ങ​ളോ ല​ഭി​ച്ചി​ട്ടി​ല്ല​ങ്കി​ലും ചെ​ങ്ങ​ന്നൂ​ർ പൊ​ലി​സ് അ​ന്വേ​ഷ​ണം ഊ​ർ​ജി​ത​മാ​ക്കി​യി​ട്ടു​ണ്ട്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ പ്ര​ദേ​ശ​വാ​സി​ക​ളി​ലും വ്യാ​പാ​രി​ക​ളി​ലും വ​ലി​യ ആ​ശ​ങ്ക​യാ​ണ് സൃ​ഷ്ടി​ച്ചി​രി​ക്കു​ന്ന​ത്.

താ​മ​ര​കു​ള​ത്ത് വ​ള​ക്ക​ട
കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം

ചാ​രും​മൂ​ട്: താ​മ​ര​ക്കു​ളം ജം​ഗ്‌​ഷ​നി​ൽ വ​ളം വി​ല്പ​ന​ക്ക​ട കു​ത്തി​ത്തു​റ​ന്ന് മോ​ഷ​ണം. പ​ണ​വും നി​ല​വി​ള​ക്കും അ​പ​ഹ​രി​ച്ചു. താ​മ​ര​ക്കു​ളം പ​ച്ച​ക്കാ​ട് കു​ര​ണ്ടി​പ്പ​ള്ളി​ൽ ബാ​ബു​വി​ന്‍റെ ക​ട​യി​ലാ​ണ് ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി മോ​ഷ​ണം ന​ട​ന്ന​ത്.​ ക​ട​യു​ടെ നി​ര​പ്പ​ല​ക കു​ത്തിത്തുറ​ന്നാ​ണ് അ​ക​ത്തു ക​യ​റി​യ​ത്.
3500 ഓ​ളം രൂ​പ​യും​ ചെ​റി​യ നി​ല​വി​ള​ക്കു​മാ​ണ് മോ​ഷ​ണം പോ​യ​ത്. നൂ​റ​നാ​ട് പൊ​ലി​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

ചെ​ന്നി​ത്ത​ല​യി​ൽ വീ​ട്
കു​ത്തിത്തുറ​ന്ന് മോ​ഷ​ണം

മാ​ന്നാ​ർ: ചെ​ന്നി​ത്ത​ല​യി​ൽ അ​ട​ഞ്ഞുകി​ട​ന്ന വീ​ട് കു​ത്തി ത്തുറ​ന്ന് വ​ൻ മോ​ഷ​ണം. ചെ​ന്നി​ത്ത​ല ഇ​റ​മ്പ​മ​ൺ ക്ഷേ​ത്ര​കു​ള​ത്തി​നു സ​മീ​പ​ത്തു​ള്ള കു​ള​പ്പു​റ​ത്ത് വീ​ട്ടി​ൽ സി​ന്ധു​വി​ന്‍റെ വീ​ട്ടി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഇ​വ​ർ ബംഗളൂരുവി​ൽ ജോ​ലി ചെ​യ്യു​ന്ന​തി​നാ​ൽ വീ​ട് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​യി​രു​ന്നു.

വീ​ടിന്‍റെ പ​രി​സ​രം മാ​സ​ത്തി​ലൊ​രി​ക്ക​ൽ വൃ​ത്തി​യാ​ക്കാ​ൻ വ​രു​ന്ന സ്ത്രീ ​ക​ഴി​ഞ്ഞ ദി​വ​സം വ​ന്ന​പ്പോ​ഴാ​ണ് അ​ടു​ക്ക​ള ഭാ​ഗ​ത്തെ ഗ്രി​ല്ലും വാ​തി​ലും തു​റ​ന്ന് കി​ട​ക്കു​ന്ന​ത് ശ്ര​ദ്ധ​യി​ൽപെ​ട്ട​ത്. തു​ട​ർ​ന്ന് വീ​ട്ടു​കാ​ർ എ​ത്തി പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് വി​ല​പി​ടി​പ്പു​ള്ള വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ട​പ്പെ​ട്ട​താ​യി അ​റി​ഞ്ഞ​ത്.

നി​ല​വി​ള​ക്ക്, വാ​ർ​പ്പ്, ഒ​രു​ളി, മ​റ്റ് പാ​ത്ര​ങ്ങ​ൾ എ​ന്നി​വ ന​ഷ്ട​പ്പെ​ട്ട​താ​യി മ​ന​സി​ലാ​ക്കി​യ​ത്. തു​ട​ർ​ന്ന് മാ​ന്നാ​ർ പൊ​ലി​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. നാ​ലു ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ ന​ഷ്ടാ​മാ​യി​ട്ടു​ണ്ട്.

മാ​ന്നാ​ർ എ​സ്ഐ യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം സ്ഥ​ല​ത്തെ​ത്തി പ്രാ​ഥ​മി​ക അ​ന്വേ​ഷ​ണം ന​ട​ത്തി. വി​ര​ല​ട​യാ​ള വി​ദ​ഗ്ധരും ഡോ​ഗ് സ്‌​ക്വാ​ഡും പ​രി​ശോ​ധ​ന ന​ട​ത്തും. പ്ര​തി​ക​ൾ​ക്കാ​യി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി പൊ​ലി​സ് അ​റി​യി​ച്ചു.

Tags :

Recent News

Corehub Up