x
ad
Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

നാ​ട്ടി​ലി​റ​ങ്ങി കാ​ട്ടാ​ന​ കു​ടു​ങ്ങി; വെ​ള്ള​മു​യ​ർ​ന്ന​തോ​ടെ കാ​ട്ടി​ലേ​ക്ക് തി​രി​കെ ക​യ​റാ​നാ​യി​ല്ല

വെബ് ഡെസ്ക്
Published: August 1, 2026 10:50 PM IST | Updated: August 1, 2026 10:50 PM IST

പ്രതീകാത്മക ചിത്രം

കോ​ന്നി: മ​ല​യോ​ര മേ​ഖ​ല​യി​ൽ പെ​യ്യു​ന്ന ക​ന​ത്ത മ​ഴ​യേ​ത്തു​ട​ർ​ന്ന് കോ​ന്നി ക​ല്ലേ​ലി​യി​ൽ കാ​ട്ടാ​ന നാ​ട്ടി​ലി​റ​ങ്ങി കു​ടു​ങ്ങി. വ​ന​മേ​ഖ​ല​യി​ൽ നി​ന്നും ജ​ന​വാ​സ​മേ​ഖ​ല​യി​ലേ​ക്ക് ഇ​റ​ങ്ങി​യ ആ​ന​യ്ക്ക്, പു​ഴ​യി​ലും തോ​ട്ടി​ലും വെ​ള്ളം ഉ​യ​ർ​ന്ന​തോ​ടെ തി​രി​കെ കാ​ട്ടി​ലേ​ക്ക് ക​യ​റാ​ൻ സാ​ധി​ക്കാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്.

ക​ന​ത്ത മ​ഴ​യേ​ത്തു​ട​ർ​ന്ന് പ്ര​ദേ​ശ​ത്തെ ജ​ലാ​ശ​യ​ങ്ങ​ളി​ൽ ജ​ല​നി​ര​പ്പ് കു​ത്ത​നെ ഉ​യ​രു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സ്വാ​ഭാ​വി​ക സ​ഞ്ചാ​ര​പാ​ത അ​ട​യു​ക​യും ആ​ന​ക​ല്ലേ​ലി​ഭാ​ഗ​ത്ത്ഒ​റ്റ​പ്പെ​ടു​ക​യു​മാ​യി​രു​ന്നു.

വി​വ​ര​മ​റി​ഞ്ഞ് വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും നാ​ട്ടു​കാ​രും സ്ഥ​ല​ത്തെ​ത്തി സ്ഥി​തി​ഗ​തി​ക​ൾ നി​രീ​ക്ഷി​ച്ചു വ​രി​ക​യാ​ണ്. പ്ര​ദേ​ശ​വാ​സി​ക​ൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക ഭീ​ഷ​ണി​യും കാ​ട്ടാ​ന​യു​ടെ സാ​ന്നി​ധ്യ​വും കാ​ര​ണം നാ​ട്ടു​കാ​ർ ആ​ശ​ങ്ക​യി​ലാ​ണ്. വെ​ള്ളം ഇ​റ​ങ്ങി​യ​തി​നു ശേ​ഷം മാ​ത്ര​മേ ആ​ന​യെ സു​ര​ക്ഷി​ത​മാ​യി കാ​ട്ടി​ലേ​ക്ക് ക​യ​റ്റി​വി​ടാ​ൻ സാ​ധി​ക്കൂ എ​ന്നാ​ണ് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ ന​ൽ​കു​ന്ന വി​വ​രം.

എ​ന്നാ​ൽ ഇ​തേ ആ​ന​യ്ക്ക് ഒ​പ്പം കാ​ടി​റ​ങ്ങി​യ കാ​ട്ടാ​ന​ക​ൾ വ​നം ക​യ​റി​ക്കാ​യാ​ണ് വി​വ​രം. ഇ​ന്ന​ലെ രാ​വി​ലെ ക​ല്ലേ​ലി റോ​ഡി​ൽ നി​ല ഉ​റ​പ്പി​ച്ച കാ​ട്ടാ​ന പി​ന്നീ​ട് വെ​ള്ളം ഒ​ഴി​ഞ്ഞ ഭാ​ഗ​ത്തു​കൂ​ടി വ​ന​മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യി​ട്ടു​ണ്ട്.

Tags : Nattuvishesham DistrictNews DeepikaNews Wild elephan

Recent News

Corehub Up