x
ad
Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​ട്ടാ​ന കൃ​ഷി ന​ശി​പ്പി​ച്ചു


Published: February 27, 2026 07:42 AM IST | Updated: February 27, 2026 07:42 AM IST

ചെ​റു​പു​ഴ: ചെ​റു​പു​ഴ പ​ഞ്ചാ​യ​ത്തി​ൽ കാ​ട്ടാ​ന​ശ​ല്യം വീ​ണ്ടും രൂ​ക്ഷ​മാ​യി. എ​ട്ടാം വാ​ർ​ഡി​ലെ രാ​ജ​ഗി​രി ന​ഗ​റി​ൽ ക​ഴി​ഞ്ഞദി​വ​സം രാ​ത്രി ഇ​റ​ങ്ങി​യ കാ​ട്ടാ​ന​ക്കൂ​ട്ടം വ്യാ​പ​ക​മാ​യി കൃ​ഷി​ ന​ശി​പ്പി​ച്ചു. വ​യ​ലു​ങ്ക​ൽ മോ​ഹ​ന​ൻ​ദാ​സ്, കാ​ണി​ക്കാ​ര​ൻ ച​ന്തു, ത​റ​യി​ൽ തോ​മ​സ് തു​ട​ങ്ങി​യ​വ​രു​ടെ കൃ​ഷി​ക​ളാ​ണു കാ​ട്ടാ​ന​ക​ൾ ന​ശി​പ്പി​ച്ച​ത്.

ക​വുങ്ങ്, തെ​ങ്ങ് തു​ട​ങ്ങി​യ കൃ​ഷി​ക​ൾ കാ​ട്ടാ​ന​ക​ൾ കു​ത്തി​മ​റി​ച്ചി​ട്ടു തി​ന്നു. കൃ​ഷി ന​ശി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ മോ​ഹ​ൻ​ദാ​സ് സ്വ​ന്തം ചെ​ല​വി​ൽ നി​ർ​മി​ച്ച സോ​ളാ​ർ​വേ​ലി ത​ക​ർ​ത്താ​ണു കാ​ട്ടാ​ന​ക​ൾ കൃ​ഷി​യി​ട​ത്തി​ൽ എ​ത്തി​യ​ത്. ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പു ന​ശി​പ്പി​ച്ച വേ​ലി ഈ​യി​ടെ​യാ​ണു ന​ന്നാ​ക്കി​യ​ത്. ഇ​താ​ണു ക​ഴി​ഞ്ഞദി​വ​സം കാ​ട്ടാ​ന​ക​ൾ വീ​ണ്ടും ത​ക​ർ​ത്ത​ത്. നേ​ര​ത്തെ​യും കാ​ട്ടാ​ന​ക​ൾ പ്ര​ദേ​ശ​ത്ത് വ്യാ​പ​ക നാ​ശം വി​ത​ച്ചി​രു​ന്നു.

Tags : nattu vishesham Wildfires destroyed

Recent News

Corehub Up