x
ad
Thu, 19 November 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​സി​ൽ വേ​ഷം മാ​റി​യെ​ത്തി​യ ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​നി​ക​ൾ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പി​ടി​യി​ൽ

വെബ് ഡെസ്ക്
Published: November 18, 2026 11:02 PM IST | Updated: November 18, 2026 11:02 PM IST

റാ​ന്നി: ‌‌ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ന കാ​ല​യ​ള​വി​ൽ മോ​ഷ​ണം ന​ട​ത്തു​ന്ന​തി​നാ​യി എ​ത്തി​യ​താ​ണെ​ന്നു സം​ശ​യി​ക്കു​ന്ന ത​മി​ഴ്‌​നാ​ട് സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വ​തി​ക​ളെ റാ​ന്നി പൊ​ലി​സി​ന്‍റെ സ​മ​യോ​ചി​ത​മാ​യ ഇ​ട​പെ​ട​ലി​ലൂ​ടെ പി​ടി​കൂ​ടി. വി​വി​ധ മോ​ഷ​ണ​ക്കേ​സു​ക​ളി​ൽ പ്ര​തി​ക​ളാ​യ ഇ​വ​രി​ൽ ഒ​രാ​ളു​ടെ അ​ടി​വ​സ്ത്ര​ത്തി​നു​ള്ളി​ൽ ഒ​ളി​പ്പി​ച്ചി​രു​ന്ന 21,000 രൂ​പ​യും പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പാ​ർ​വ​തി, ഗീ​ത എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്.
ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12.30 ഓ​ടെ​യാ​ണ് സം​ഭ​വം. കോ​ഴ​ഞ്ചേ​രി​യി​ൽ​നി​ന്ന് റാ​ന്നി​യി​ലേ​ക്ക് സ​ർ​വീ​സ് ന​ട​ത്തി​യി​രു​ന്ന സ്വ​കാ​ര്യ ബ​സി​ൽ ക​യ​റി​യ ര​ണ്ടു യു​വ​തി​ക​ൾ ബ​സി​ൽ​വ​ച്ച് വ​സ്ത്രം മാ​റു​ന്ന​ത് ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടു. ഇ​തി​ൽ സം​ശ​യം തോ​ന്നി​യ ജീ​വ​ന​ക്കാ​ർ റാ​ന്നി സ്പെ​ഷ്യ​ൽ ബ്രാ​ഞ്ച് ഉ​ദ്യോ​ഗ​സ്ഥ​ൻ വി.​ടി. ഷി​ന്‍റോ​യെ വി​വ​രം അറിയിക്കുകയായിരുന്നു.
ഡി​വൈ​എ​സ്പി പി.​ജി. സ​ന്തോ​ഷ് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം എ​സ്ഐ എ​സ്. സി​ബി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലി​സ് സം​ഘം റാ​ന്നി പൊ​ലി​സ് സ്റ്റേ​ഷ​നു​മു​ന്നി​ൽ ബ​സ് ത​ട​ഞ്ഞു​നി​ർ​ത്തി യു​വ​തി​ക​ളെ ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യാ​യി​രു​ന്നു.

Tags : , arrested in theft Nattuvishesham Districtnews

Recent News

Corehub Up