x
ad
Sun, 11 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ളി​ല്‍ പ്ര​വൃ​ത്തി വൈ​കു​ന്നു; ജനം ദുരിതത്തിൽ

വെബ് ഡെസ്ക്
Published: October 11, 2026 02:56 AM IST | Updated: October 11, 2026 02:56 AM IST

മേ​പ്പാ​ടി-​മു​ട്ടി​ല്‍ റോ​ഡ് ന​വീ​ക​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​ളി​ക്കു​ന്നു.

മേ​പ്പാ​ടി: ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി റോ​ഡു​ക​ള്‍ വെ​ട്ടി​പ്പൊ​ളി​ക്കു​ക​യും പ്ര​വൃ​ത്തി അ​ന​ന്ത​മാ​യി നീ​ളു​ക​യും ചെ​യ്യു​ന്ന​ത് ജ​ന​ങ്ങ​ള്‍​ക്ക് ദു​രി​ത​മാ​യി.
പ​ഞ്ചാ​യ​ത്തി​ലെ മേ​പ്പാ​ടി-​മു​ട്ടി​ല്‍, നെ​ടു​മ്പാ​ല-​പ​ള്ളി​ക്ക​വ​ല, പ​ള്ളി​ക്ക​വ​ല-​ഏ​ഴാം​ചി​റ റോ​ഡു​ക​ളാ​ണ് ന​വീ​ക​ര​ണ​ത്തി​ന്റെ ഭാ​ഗ​മാ​യി പൊ​ളി​ച്ചി​ട്ടി​രി​ക്കു​ന്ന​ത്. മേ​പ്പാ​ടി-​മു​ട്ടി​ല്‍ റോ​ഡി​ന്‍റെ പ്ര​വൃ​ത്തി 2025ല്‍ ​തു​ട​ങ്ങി​യ​താ​ണ്. 28 കോ​ടി രൂ​പ​യു​ടെ സാ​സ്‌​കി ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചാ​ണ് പ്ര​വൃ​ത്തി ന​ട​ത്തു​ന്ന​ത്. ഈ ​റോ​ഡി​ല്‍ ജ​നം യാ​ത്രാ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​തി​നി​ടൊ​ണ് മ​റ്റു റോ​ഡു​ക​ള്‍ പൊ​ളി​ച്ച​ത്. പ​ള്ളി​ക്ക​വ​ല-​ഏ​ഴാം​ചി​റ റോ​ഡി​ല്‍ ആ​ഴ്ച​ക​ളാ​യി വാ​ഹ​ന ഗ​താ​ഗ​തം നി​രോ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തു​മൂ​ലം ബ​സ് സ​ര്‍​വീ​സ് നി​ല​ച്ച​ത് വി​ദ്യാ​ര്‍​ഥി​ക​ള​ട​ക്ക​മു​ള്ള​വ​രു​ടെ യാ​ത്രാ​ദു​രി​തം വ​ര്‍​ധി​പ്പി​ച്ചു. റോ​ഡ് പ്ര​വൃ​ത്തി​ക​ള്‍ വേ​ഗ​ത്തി​ല്‍ പൂ​ര്‍​ത്തി​യാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​ണ്.

Tags : Nattuvishesham DistrictNews DeepikaNews

Recent News

Corehub Up