x
ad
Sat, 24 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

മീ​രാ​ൻ​ക​ട​വ് - അ​ഞ്ചു​തെ​ങ്ങ് കു​ടി​വെ​ള്ള പൈ​പ്പി​ന്‍റെ പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു

വെബ് ഡെസ്ക്
Published: October 24, 2026 06:55 AM IST | Updated: October 24, 2026 06:55 AM IST

മീ​രാ​ൻ​ക​ട​വ് - അ​ഞ്ചു​തെ​ങ്ങ് കു​ടി​വെ​ള്ള പദ്ധതിക്കായി പൈ​പ്പ് സ്ഥാപിക്കുന്നു.

പെ​രു​മാ​തു​റ : മീ​രാ​ൻ​ക​ട​വ് - അ​ഞ്ചു​തെ​ങ്ങ് കു​ടി​വെ​ള്ള പൈ​പ്പ് സ്ഥാപിക്കുന്ന പ്ര​വ​ർ​ത്തി​ക​ൾ പു​രോ​ഗ​മി​ക്കു​ന്നു.

അ​ഞ്ചു​തെ​ങ്ങ് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് മേ​ഖ​ല​യി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കു​വാ​നാ​യി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സ് കോ​മ്പൗ​ണ്ടി​ൽ സ്ഥാ​പി​ച്ച അ​ഞ്ച് ല​ക്ഷം ലി​റ്റ​ർ ടാ​ങ്കി​ലേ​ക്കു​ള്ള പൈ​പ്പി​ന്‍റെ പ്ര​വ​ർ​ത്തി​ക​ളാ​ണ് നി​ല​വി​ൽ ന​ട​ന്നു​വ​രു​ന്ന​ത്.

ക​ഴി​ഞ്ഞ 12 നാ​ണ് മീ​രാ​ൻ ക​ട​വ് മു​ത​ൽ അ​ഞ്ചു​തെ​ങ്ങ് ജം​ഗ്ഷ​ൻ വ​രെ​യു​ള്ള 450 മീ​റ്റ​ർ പൈ​പ്പി​ടു​ന്ന പ്ര​വ​ർ​ത്തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യ​ത്. ഇ​തി​ന് പു​റ​മേ റോ​ഡി​ന്‍റെ ഇ​രു വ​ശ​ങ്ങ​ളി​ലു​മാ​യി ഗാ​ർ​ഹി​ക ക​ണ​ക്‌​ഷ​നു​ക​ൾ​ക്കു​ള്ള പൈ​പ്പു​ക​ൾ കൂ​ടി സ്ഥാ​പി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്. ഇ​തി​ൽ പ്ര​ധാ​ന പൈ​പ്പി​നോ​ടൊ​പ്പം സ്ഥാ​പി​ക്കേ​ണ്ട പൈ​പ്പു​ക​ളു​ടെ പ്ര​വ​ർ​ത്തി​ക​ൾ ആ​രം​ഭി​ച്ചു ക​ഴി​ഞ്ഞു.

പ​ദ്ധ​തി പൂ​ർ​ത്തീ​ക​രി​ക്ക​ണ​മെ​ങ്കി​ൽ അ​ഞ്ചു​തെ​ങ്ങ് ജം​ഗ്ഷ​ൻ മു​ത​ൽ പ​ഞ്ചാ​യ​ത്ത് ഓ​ഫി​സി​ലെ ടാ​ങ്ക് വ​രെ​യു​ള്ള ഭാ​ഗ​ത്തും സ​മാ​ന​മാ​യ പ്ര​വ​ർ​ത്തി​ക​ൾ ന​ട​ക്കേ​ണ്ട​തു​ണ്ട്.

നി​ല​വി​ൽ ഈ ​ഭാ​ഗ​ത്തെ പ്ര​വ​ർ​ത്തി​ക​ൾ​ക്കാ​യി പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​നു​മ​തി ന​ൽ​കി​യി​ട്ടി​ല്ലെ​ന്നാ​ണ് സൂ​ച​ന.

Tags :

Recent News

Corehub Up