കോടഞ്ചേരി: മൈക്കാവ്- കല്ലന്ത്രമേട് റോഡ് തകർന്നത് യാത്രക്കാർക്ക് ദുരിതമാകുന്നു. റോഡിൽ പലഭാഗത്തും ഗർത്തങ്ങൾ രൂപപ്പെട്ടിട്ടുണ്ട്. മഴപെയ്ത് വെള്ളം കെട്ടിനിൽക്കുന്നതിനാൽ ഇരുചക്രവാഹനങ്ങൾ അപകടപ്പെടുന്നതും പതിവാണ്.
താമരശേരി- കോടഞ്ചേരി റോഡിൽ മൈക്കാവ് മുതൽ കല്ലന്ത്രമേട് വരെ റോഡിന്റെ പണി ആരംഭിച്ചിട്ട് മൂന്ന് വർഷമായി. ആദ്യം കരാർ എടുത്ത കരാറുകാരൻ ഏറ്റെടുത്ത രണ്ട് കലുങ്ങിന്റെ നിർമാണം ഒന്പത് മാസം കൊണ്ട് പൂർത്തിയാക്കി. തുടർന്ന് പൊതുമരാമത്ത് വകുപ്പ് പുതിയ കരാറുകാരന് കൊടുത്തിട്ട് ഒരു വർഷത്തിൽ അധികമാകുന്നു. എന്നാൽ റോഡ് പണി പൂർത്തിയാക്കാനായിട്ടില്ല. ഏകദേശം മൂന്നു കിലോമീറ്റർ ദൂരം വരുന്ന 5.5 മീറ്റർ വീതിയുള്ള ഈ റോഡിന്റെ പണി എത്രയും പെട്ടെന്ന് പൂർത്തീകരിക്കണമെന്നാണ് പ്രദേശവാസികൾ ആവശ്യപ്പെടുന്നത്.
Tags :