രാജഗിരി ആശുപത്രിയില്‍ ലോക മുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് തയാറാക്കിയ ബോധവത്കരണ സ്റ്റാള്‍ വീക്ഷിക്കുന്നവര്‍.
കൊച്ചി: ആലുവ രാജഗിരി ആശുപത്രിയില്‍ ലോക മുലയൂട്ടല്‍ വാരം വിപുലമായ പരിപാടികളോടെ ആചരിച്ചു. മുലയൂട്ടല്‍-ജീവിതത്തിന്റെ സുസ്ഥിരമായ തുടക്കത്തിന് എന്നതായിരുന്നു ഈ വര്‍ഷത്തെ വാരാചരണ സന്ദേശം.ജനിച്ച് ഒരു മണിക്കൂറിനുള്ളില്‍ കുഞ്ഞിന് കൊളസ് ട്രം ഉള്‍പ്പെടെയുള്ള മുലപ്പാല്‍ നല്‍കുക, ആദ്യ ആറുമാസം മുലപ്പാല്‍ മാത്രം നല്‍കുക, തുടര്‍ന്ന് രണ്ടുവര്‍ഷമെങ്കിലും മുലയൂട്ടല്‍ തുടരുക എന്നിവ ജനങ്ങളിലെത്തിക്കാന്‍ ലക്ഷ്യമിട്ടാണ് വാരാചരണം സംഘടിപ്പിച്ചത്.
പ്രസവശേഷം അമ്മമാര്‍ക്ക് പൂര്‍ണമായ ആത്മവിശ്വാസം നല്‍കുകയും മുലയൂട്ടലിന് ആവശ്യമായ പിന്തുണ സമൂഹത്തിന്റെ ഭാഗത്തുനിന്ന് ഉറപ്പാക്കുകയും ചെയ്യാന്‍ എല്ലാവരും മുന്നോട്ടുവരണമെന്ന് രാജഗിരി നവജാതശിശു വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. അബ്ദുള്‍ തവാബ് അഭിപ്രായപ്പെട്ടു. ലോക മുലയൂട്ടല്‍ വാരത്തോട് അനുബന്ധിച്ച് ജീവനക്കാര്‍ക്കായി പോസ്റ്റര്‍ തയാറാക്കല്‍ മത്സരവും സംഘടിപ്പിച്ചു.
Tags : Nattuvishesham DistrictNews DeepikaNews Breastfeeding