അഖിലലോക വൈഎംസിഎ പ്രാർഥനാവാര സമാപനം ഉദ്ഘാടനം.
പത്തനംതിട്ട: ഒരാഴ്ച നീണ്ടുനിന്ന വൈഎംസിഎ അഖിലലോക പ്രാർഥനാ വാരം പത്തനംതിട്ടയിൽ സമാപിച്ചു. ഓർത്തഡോക്സ് സഭ കൊച്ചി ഭദ്രാസനാധിപൻ ഡോ. യാക്കൂബ് മാർ ഐറേനിയസ് മെത്രാപ്പോലീത്ത പ്രാർഥനാവാരം സമാപന സമ്മേളനം ഉദ്ഘാടനം ചെയ്തു. നീതിക്കുവേണ്ടി പോരാടുന്ന യുവജനങ്ങളെ വാർത്തെടുക്കുവാൻ സന്നദ്ധ പ്രസ്ഥാനങ്ങൾക്കു കഴിയണമെന്ന് മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു.
പത്തനംതിട്ട വൈഎംസിഎ പ്രസിഡന്റ് ലെബി ഫിലിപ് മാത്യു അധ്യക്ഷത വഹിച്ചു. മലങ്കര കത്തോലിക്കാ സഭ പത്തനംതിട്ട രൂപതാധ്യക്ഷൻ ഡോ. സാമുവേൽ മാർ ഐറേനിയസ് മെത്രാപ്പോലിത്ത മുഖ്യ സന്ദേശം നൽകി. റവ.ഡോ. സി.കെ. രാജൻ ന്യൂയോർക്ക്, സബ് റീജൻ ചെയർമാൻ ഫാ. ഷൈജു കുര്യൻ, ഏബൽ മാത്യു, രാജു തോമസ്, സുനിൽ പി. ഏബ്രഹാം തുടങ്ങിയവർ പ്രസംഗിച്ചു.