x
ad
Sun, 18 October 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

കാ​റ് സ്കൂ​ട്ട​റി​ലി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു; മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്ക്

വെബ്ഡെസ്ക്
Published: October 11, 2026 10:54 PM IST | Updated: October 11, 2026 10:54 PM IST

കാ​ളി​കാ​വ് : പ​ള്ളി​ക്കു​ള​ത്തി​ന് സ​മീ​പം കാ​റ് സ്കൂ​ട്ട​റി​ലി​ടി​ച്ച് സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ മ​രി​ച്ചു. സ്കൂ​ട്ട​റി​ലെ മ​റ്റൊ​രാ​ൾ​ക്കും കാ​റി​ലു​ണ്ടാ​യി​രു​ന്ന ര​ണ്ട് പേ​ർ​ക്കും ഉ​ൾ​പ്പ​ടെ മൂ​ന്ന് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. സ്കൂ​ട്ട​റി​ൽ സ​ഞ്ച​രി​ച്ച അ​ഞ്ച​ച്ച​വി​ടി പൂ​ച്ച​പ്പൊ​യി​ൽ സ്വ​ദേ​ശി പ​ട്ടാ​ണി സ​മീ​ർ (40)ആ​ണ് മ​രി​ച്ച​ത്.കൂ​ടെ ഉ​ണ്ടാ​യി​രു​ന്ന പ​റ​യ​ങ്ക​ല്ല​ൻ സാ​ബി​ത്തി​നെ (37) ഗു​രു​ത​ര പ​രി​ക്കു​ക​ളോ​ടെ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​ണ് സം​ഭ​വം. കാ​ളി​കാ​വി​ൽ മ​ര​ണ വീ​ട്ടി​ൽ നി​ന്ന് മ​ട​ങ്ങു​ക​യാ​യി​രു​ന്നു സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​രാ​യ ര​ണ്ട് പേ​ർ.

പ​ള്ളി​ക്കു​ള​ത്തി​ന് സ​മീ​പ​ത്തെ ചാ​യ​ക്ക​ട​യി​ൽ നി​ന്ന് ചാ​യ കു​ടി​ച്ച് സ്കൂ​ട്ട​റി​ൽ ക​യ​റി​യ ഉ​ട​നെ ക​റു​ത്തേ​നി ഭാ​ഗ​ത്ത് നി​ന്ന് അ​മി​ത വേ​ഗ​ത​യി​ൽ വ​ന്ന കാ​ർ ഇ​രു​വ​രെ​യും ഇ​ടി​ച്ചു തെ​റി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു. സ​മീ​റി​ന്‍റെ മൃ​ത​ദേ​ഹം മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം പ​ള്ളി​ശേ​രി ജു​മാ മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കി.

Tags : Deepika DeepikaNewspaper BreakingNews Young man dies after car hits scooter

Recent News

Corehub Up