അളഗപ്പനഗര്‍: പനിബാധിച്ച് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. എരിപ്പോട് ആമ്പിലി കളരിക്കല്‍ തങ്കപ്പന്റെയും ലതയുടെയും മകന് അനന്തുകൃഷ്ണന് (25) ആണ് മരിച്ചത്. ഒരാഴ്ച മുമ്പാണ് പനി തുടങ്ങിയത്. കഴിഞ്ഞദിവസം പുതുക്കാട് താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പനി മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് തൃശൂർ മെഡിക്കല്‍ കോളജിലേക്ക് മാറ്റുകയായിരുന്നു. ഇന്നലെ പുലര്‍ച്ചെ മരിച്ചു. ആമ്പല്ലൂരില്‍ കാര്‍ വര്‍ക്ക്ഷോപ്പില്‍ മെക്കാനിക്കാണ് അനന്തകൃഷ്ണന്.
Tags : Young man dies of fever