കല്‍പ്പറ്റ: യുവാവിനെ ജോലിക്കെത്തിയ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കല്‍പ്പറ്റ കൈനാട്ടിക്ക് സമീപം ദേശീയപാതയോട് ചേര്‍ന്ന സ്വകാര്യ വ്യക്തിയുടെ വീട്ടിലാണ് ജോലിക്കെത്തിയ പുളിയാര്‍മല ഉന്നതിയിലെ പരേതനായ മണിയുടെയും ബീനയുടെയും മകന് പി.ബി. മഹേഷിനെയാണ് (21) കഴുത്തില്‍ മുറിവേറ്റ് മരണപ്പെട്ട നിലയില്‍ കണ്ടെത്തിയത്.
കത്തികൊണ്ട് കഴുത്തറുത്ത് മഹേഷ് ആത്മഹത്യ ചെയ്തതാണെന്നാണ് പ്രാഥമിക നിഗമനം. രക്തംപുരണ്ട കത്തി മഹേഷ് മരിച്ച് കിടന്ന സ്ഥലത്തു നിന്ന് കണ്ടെത്തി. ഇന്നലെ രാവിലെയാണ് മഹേഷ് വീട്ടില്‍ ജോലിക്കെത്തിയത്. 10.30 ഓടെ വെള്ളം കുടിക്കാനാണെന്ന് പറഞ്ഞ് വീടിനോട് ചേര്‍ന്ന് പണി സാധനങ്ങളടക്കം സൂക്ഷിക്കുന്ന ഷെഡിലേക്ക് പോയതായി ബന്ധുവും കൂടെ ജോലി ചെയ്യുന്നയാളുമായ മുരളി പറഞ്ഞു.
ഏറെ കഴിഞ്ഞിട്ടും കാണാതായതോടെ മുരളി അന്വേഷിച്ചു ചെന്നപ്പോഴാണ് കഴുത്തില്‍ മുറിവേറ്റ് രക്തം വാര്‍ന്ന് നിലത്തു കിടക്കുന്നത് കണ്ടത്. കല്‍പ്പറ്റ പോലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി കോഴിക്കോട് ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. ഏകസഹോദരി: സിന്ധു.
Tags : Young man found dead