x
ad
Thu, 30 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

ബ​ന്ധു​ക്ക​ൾ അ​റി​യാ​തെ യു​വാ​വി​ന്‍റെ മൃ​ത​ദേ​ഹം സം​സ്കരി​ച്ചു; ദു​രൂ​ഹ​ത​യെ​ന്ന് പ​രാ​തി

വെബ് ഡെസ്ക്
Published: July 30, 2026 10:45 PM IST | Updated: July 30, 2026 10:45 PM IST

പ്രതീകാത്മക ചിത്രം

ഹ​രി​പ്പാ​ട്: ത​മി​ഴ്‌​നാ​ട്ടി​ൽ ഹ​രി​പ്പാ​ട് സ്വ​ദേ​ശി​യാ​യ യു​വാ​വ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ദു​രൂ​ഹ​ത​യാ​രോ​പി​ച്ച് കു​ടും​ബം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യ്ക്ക് പ​രാ​തി ന​ൽ​കി. ക​രു​വാ​റ്റ വി​ജി​ത്ത് ഭ​വ​ന​ത്തി​ൽ വി​ജി​ത്തി​ന്‍റെ (40) മ​ര​ണ​ത്തി​ലാ​ണ് സ​ഹോ​ദ​ര​ൻ വി​ജേ​ഷ് പ​രാ​തി ന​ൽ​കി​യ​ത്. കാ​യം​കു​ളം ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​ക്കും ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യാ​യ വ്യ​ക്തി​ക്കും എ​തി​രെ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​ണ് കു​ടും​ബ​ത്തി​ന്‍റെ ആ​വ​ശ്യം.
ത​മി​ഴ്‌​നാ​ട് കൃ​ഷ്ണ​ഗി​രി രാ​യ​ക്കോ​ട്ട​യി​ലെ സ്വ​കാ​ര്യ ക​മ്പ​നി ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു വി​ജി​ത്ത്. ഈ ​ക​മ്പ​നി​യി​ൽ വി​ജി​ത്ത് ജോ​ലി വാ​ങ്ങി ന​ൽ​കി​യ ക​ണ്ട​ല്ലൂ​ർ സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​മാ​യി സാ​മ്പ​ത്തി​ക ഇ​ട​പാ​ടു​ക​ൾ നി​ല​നി​ന്നി​രു​ന്നു. വീ​ടു​പ​ണി​ക്കാ​യി വി​ജി​ത്ത് വാ​ങ്ങി​യ പ​ണം പൂ​ർ​ണ​മാ​യി തി​രി​കെ ന​ൽ​കി​യെ​ങ്കി​ലും ഇ​വ​ർ വി​ജി​ത്തി​നെ നി​ര​ന്ത​രം സാ​മ്പ​ത്തി​ക ആ​വ​ശ്യ​ങ്ങ​ൾ പ​റ​ഞ്ഞ് ബു​ദ്ധി​മു​ട്ടി​ച്ചി​രു​ന്ന​താ​യി സ​ഹോ​ദ​ര​ൻ ആ​രോ​പി​ക്കു​ന്നു.

ക​ഴി​ഞ്ഞ ഡി​സം​ബ​റി​ലാ​ണ് വി​ജി​ത്ത് തൂ​ങ്ങി​മ​രി​ച്ച​താ​യി പ​റ​യു​ന്ന​ത്. തു​ട​ര്‍​ന്ന് വി​ജി​ത്ത് ത​ന്‍റെ ഭ​ർ​ത്താ​വാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട് ഈ ​സ്ത്രീ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ ചെ​ങ്ങ​ന്നൂ​ർ സ്വ​ദേ​ശി​യും ചേ​ർ​ന്ന് മൃ​ത​ദേ​ഹം ഏ​റ്റു​വാ​ങ്ങു​ക​യും ബ​ന്ധു​ക്ക​ളെ അ​റി​യി​ക്കാ​തെ ഹൊ​സൂ​രി​ലെ പൊ​തു​ശ്മ​ശാ​ന​ത്തി​ൽ സം​സ്‌​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു. വീ​ട്ടു​കാ​രു​മാ​യി നി​ര​ന്ത​രം യു​വാ​വ് ബ​ന്ധ​പ്പെ​ടു​ന്ന പ​തി​വി​ല്ലാ​യി​രു​ന്ന​തി​നാ​ൽ ബ​ന്ധു​ക്ക​ളും മ​ര​ണ​വി​വ​രം അ​റി​യാ​ൻ വൈ​കി.

ബ​ന്ധു​ക്ക​ളു​ടെ ഫോ​ൺ ന​മ്പ​റു​ക​ൾ കൈ​വ​ശ​മു​ണ്ടാ​യി​രു​ന്നി​ട്ടും എ​ട്ടു മാ​സ​ത്തോ​ളം മ​ര​ണ​വി​വ​രം മ​റ​ച്ചു​വ​ച്ച​തി​ലും വി​ജി​ത്തി​ന്‍റെ സാ​ധ​ന​ങ്ങ​ളും തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളും ഇ​വ​ർ കൈ​വ​ശ​പ്പെ​ടു​ത്തി​യ​തി​ലും കു​ടും​ബം ദു​രൂ​ഹ​ത ആ​രോ​പി​ക്കു​ന്നു. സാ​മ്പ​ത്തി​ക ആ​നു​കൂ​ല്യ​ങ്ങ​ൾ ത​ട്ടി​യെ​ടു​ക്കാ​നു​ള്ള ശ്ര​മ​മാ​ണോ ഇ​തി​നു പി​ന്നി​ലെ​ന്നും ഫോ​ണി​ലെ സിം ​കാ​ർ​ഡ് മാ​റ്റി ഡി​ജി​റ്റ​ൽ തെ​ളി​വു​ക​ൾ ന​ശി​പ്പി​ച്ച​താ​യും പ​രാ​തി​യി​ലു​ണ്ട്. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്.

Tags : Young man's body NattuVishasham DistrictNews

Recent News

Corehub Up