പ്രതീകാത്മക ചിത്രം
ആലുവ: കേരള ഹൈക്കോടതി ജഡ്ജിയും കുടുംബവും യാത്ര ചെയ്ത ഔദ്യോഗിക വാഹനത്തെ തടസപ്പെടുത്തി യാതൊരു പ്രകോപനവുമില്ലാതെ അസഭ്യം വിളിച്ച ഇരുചക്ര യാത്രികരെ പൊലിസ് അറസ്റ്റ് ചെയ്ത് സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രി 7.50നും 8.05നുമിടയിൽ ആലുവ ദേശീയ പാതയിൽ പുളിഞ്ചോട് മെട്രോ സ്റ്റേഷന് സമീപമായിരുന്നു സംഭവം.
കെഎൽ 17 വൈ 5433 നമ്പർ ഓല ഇലക്ട്രിക് സ്കൂട്ടറിൽ സഞ്ചരിച്ച രണ്ടു യുവാക്കളാണ് ആലുവ ടൗൺ പൊലിസിന്റെ പിടിയിലായത്. ഇവരുടെ പേര് വിവരങ്ങൾ പൊലിസ് പുറത്ത് വിട്ടിട്ടില്ല. കഴിഞ്ഞ മാസം എറണാകുളം നോർത്തിൽ ജഡ്ജിക്കെതിരെ അസഭ്യവർഷം നടത്തിയ സംഭവത്തിന് പിന്നാലെയാണ് ആലുവയിലെ പുതിയ സംഭവം.