നാലാം സെമസ്റ്റർ എംഎസ്സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ്് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഫലം പ്രഖ്യാപിച്ചു
Thursday, August 29, 2019 11:26 PM IST
2019 മേയിലെ നാലാം സെമസ്റ്റർ എംഎസ്സി ഓപ്പറേഷൻസ് റിസർച്ച് ആൻഡ്് കംപ്യൂട്ടർ ആപ്ലിക്കേഷൻസ് (റെഗുലർ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ 16 വരെ അപേക്ഷിക്കാം.
ഉത്തരക്കടലാസ്
നാലാം സെമസ്റ്റർ ബിരുദാനന്തര ബിരുദ കോഴ്സുകളുടെ ചീഫ് എക്സാമിനർമാർ ഉത്തരക്കടലാസുകൾ മൂല്യനിർണയം പൂർത്തിയാക്കി മാർക്ക് ബുക്കുകൾ സഹിതം നാളെ സോണൽ ക്യാന്പ് ഓഫീസർമാർക്കു കൈമാറണമെന്നു പരീക്ഷ കണ്ട്രോളർ അറിയിച്ചു.
പ്രാക്ടിക്കൽ
ഒന്നാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ രണ്ട് (വോക്കേഷണൽ കോഴ്സ്: കംപ്യൂട്ടർ സയൻസ് സിബിസിഎസ് 2018 അഡ്മിഷൻ റെഗുലർ, 2017 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി ഡിസംബർ 2018 പരീക്ഷയ്ക്കു പായിപ്പാട് അമൻ കോളജിൽനിന്നു രജിസ്റ്റർ ചെയ്ത വിദ്യാർഥികളുടെ പ്രാക്ടിക്കൽ സെപ്റ്റംബർ നാലിനു നടക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ ഒന്ന്, സ്റ്റാറ്റിസ്റ്റിക്സ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് സുവോളജി, പെട്രോകെമിക്കൽസ് (കോംപ്ലിമെന്ററി കോഴ്സ് കംപ്യൂട്ടർ സയൻസ്, സിബിസിഎസ്, 2017 അഡ്മിഷൻ റഗുലർ) യുജി മേയ് 2019 പരീക്ഷയുടെ പ്രാക്്ടിക്കൽ (സോഫ്റ്റ്വെയർ ലാബ് രണ്ട്) സെപ്റ്റംബർ രണ്ടുമുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ.
നാലാം സെമസ്റ്റർ ബിഎസ്സി മാത്തമാറ്റിക്സ് മോഡൽ ഒന്ന്, സ്റ്റാറ്റിസ്റ്റിക്സ്, ഇൻഡസ്ട്രിയൽ മൈക്രോബയോളജി ആൻഡ് സുവോളജി, പെട്രോകെമിക്കൽസ് (കോംപ്ലിമെന്ററി കോഴ്സ് കംപ്യൂട്ടർ സയൻസ്, സിബിസിഎസ്എസ്, 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി മാർച്ച് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ (വെബ് ടെക്നോളജി ആൻഡ് പ്രോഗ്രാമിംഗ് ആൻഡ് വിഷ്വൽ പ്രോഗ്രാമിംഗ് ടെക്നിക്) സെപ്റ്റംബർ രണ്ടുമുതൽ ആരംഭിക്കും.
ടൈംടേബിൾ വെബ്സൈറ്റിൽ
രണ്ടാം സെമസ്റ്റർ ബിഎസ്സി കംപ്യൂട്ടർ സയൻസ് (സിബിസിഎസ്, 2018 അഡ്മിഷൻ റഗുലർ, 2017 അഡ്മിഷൻ ഇംപ്രൂവ്മെന്റ്, റീഅപ്പിയറൻസ്, സിബിസിഎസ്എസ് 20132016 അഡ്മിഷൻ റീഅപ്പിയറൻസ്) യുജി മേയ് 2019 പരീക്ഷയുടെ പ്രാക്ടിക്കൽ സെപ്റ്റംബർ മൂന്നു മുതൽ ആരംഭിക്കും. ടൈംടേബിൾ വെബ്സൈറ്റിൽ.