ഒന്നാം വർഷ ബിഫാം സപ്ലിമെന്ററി പരീക്ഷകൾ 31 മുതൽ
Friday, January 17, 2020 10:45 PM IST
ഒന്നാം വർഷ ബിഫാം (2016 അഡ്മിഷൻ) സപ്ലിമെന്ററി പരീക്ഷകൾ 31 മുതൽ ആരംഭിക്കും. 20 വരെയും 525 രൂപ പിഴയോടെ 21 വരെയും 1050 രൂപ സൂപ്പർഫൈനോടെ 22 വരെയും അപേക്ഷിക്കാം. വിദ്യാർഥികൾ പേപ്പറൊന്നിന് 35 രൂപ വീതം (പരമാവധി 210 രൂപ) സിവി ക്യാന്പ് ഫീസായി പരീക്ഷഫീസിനു പുറമെ അടയ്ക്കണം.
പരീക്ഷാ ഫലം
2019 മേയിലെ നാലാം സെമസ്റ്റർ എംഎ അറബിക് സിഎസ്എസ് സപ്ലിമെന്ററി, ബെറ്റർമെന്റ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും 31 വരെ ഓണ്‍ലൈനായി അപേക്ഷിക്കാം.
എഡിറ്റേഴ്സ് ക്യാന്പ് 20ന്
കോളജ് യൂണിയൻ മാഗസിൻ എഡിറ്റർമാർക്കായി എംജി സർവകലാശാല യൂണിയൻ സംഘടിപ്പിക്കുന്ന ’എഡിറ്റേഴ്സ് ക്യാന്പ്’ 20ന് കോട്ടയം ബസേലിയസ് കോളജിൽ നടക്കും. സർവകലാശാലയ്ക്കു കീഴിലുള്ള കോളജുകളിലെ മാഗസിൻ എഡിറ്റർമാർ പങ്കെടുക്കണം...