ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം ഫലം പ്രസിദ്ധീകരിച്ചു
Thursday, January 23, 2020 11:10 PM IST
2018 ഡിസംബറിലെ ഒന്നാം സെമസ്റ്റർ എംഎ ഭരതനാട്യം പിജിസിഎസ്എസ് (റഗുലർ, സപ്ലിമെന്ററി, ഇംപ്രൂവ്മെന്റ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. വിശദവിവരം വെബ്സൈറ്റിലെ സ്റ്റുഡന്റ് പോർട്ടൽ ലിങ്കിൽ.
2019 നവംബറിൽ സ്കൂൾ ഓഫ് ലെറ്റേഴ്സിൽ നടത്തിയ 20172018 ബാച്ച് രണ്ടാം സെമസ്റ്റർ എംഫിൽ മലയാളം (ലാംഗ്വേജ് ആൻഡ് ലിറ്ററേച്ചർ), ഇംഗ്ലീഷ് (ലാംഗ്വേജ് ആൻഡ്് ലിറ്ററേച്ചർ), തിയറ്റർ ആർട്സ് (ഫൈൻ ആർട്സ്) സിഎസ്എസ് പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
2019 ഫെബ്രുവരിയിൽ സ്കൂൾ ഓഫ് ബിഹേവിയറൽ സയൻസസിൽ നടന്ന 20172019 ബാച്ച് മൂന്നാം സെമസ്റ്റർ എംഎസ്സി ഡിസെബിലിറ്റി സ്റ്റഡീസ് ആൻഡ് റിഹാബിലിറ്റേഷൻ സയൻസസ് (ബിഹേവിയറൽ സയൻസസ് സിഎസ്എസ്) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പ്രാക്ടിക്കൽ
2019 ഡിസംബറിലെ നാലാം വർഷ ബിഫാം (സപ്ലിമെന്ററി) പരീക്ഷയുടെ പ്രാക്ടിക്കൽ 24 മുതൽ 29 വരെ ചെറുവാണ്ടൂർ ഡിപിഎസിൽ (സീപാസ്) നടക്കും.ടൈംടേബിൾ വെബ്സൈറ്റിൽ.