പരീക്ഷഫലം
Thursday, May 7, 2020 11:10 PM IST
കോട്ടയം: എംജി സർവകലാശാല 2019 ജൂണിലെ എംഎ സിറിയക് രണ്ടാം സെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2019 ജൂണിൽ നടന്ന എംഎസ്സി ആക്ചൂറിയൽ സയൻസ് രണ്ടാംസെമസ്റ്റർ (റെഗുലർ, ഇംപ്രൂവ്മെന്റ്, സപ്ലിമെന്ററി) പരീക്ഷഫലം പ്രസിദ്ധീകരിച്ചു. 2019 സെപ്റ്റംബറിൽ നടന്ന ഒന്നാംവർഷ മാസ്റ്റർ ഓഫ് സയൻസ് മെഡിക്കൽ മൈക്രോ ബയോളജി (നോണ്‍ സിഎസ്എസ്റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.