എംപിഎഡ് പരീക്ഷാ ഫലം
Friday, August 21, 2020 10:58 PM IST
ജനുവരിയിൽ നടന്ന മൂന്നാം സെമസ്റ്റർ എംപിഎഡ്(റെഗുലർ 2018 അഡ്മിഷൻ) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും സെപ്റ്റംബർ നാലു വരെ അപേക്ഷിക്കാം.
ഓണ്‍ലൈൻ മാതൃക പരീക്ഷകൾ
എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ മാനവിക വിഷയങ്ങളിൽ യുജിസി നെറ്റ്/ജെആർഎഫ് പരീക്ഷ എഴുതുന്നവർക്കായി ജനറൽ പേപ്പറിന് ഓണ്‍ലൈൻ മാതൃക പരീക്ഷകൾ നടത്തും. അടുത്ത ഒന്‍പതിനകം 0481 2731025 എന്ന നന്പരിൽ ബന്ധപ്പെടുക.