പിജി പ്രവേശനം; അഡ്മിറ്റ് കാർഡ് ഡൗണ്‍ലോഡ് ചെയ്യാം
Thursday, September 24, 2020 11:02 PM IST
എംജി സർവകലാശാലയുടെ വിവിധ പഠനവകുപ്പുകളിലെയും ഇന്റർ സ്കൂൾ സെന്ററിലെയും പിജി പ്രോഗ്രാമുകളിലെ പ്രവേശനത്തിനായി ഒക്ടോബർ ആറ്, ഏഴ് ദിവസങ്ങളിൽ നടക്കുന്ന പരീക്ഷയുടെ അഡ്മിറ്റ് കാർഡ് www.cat.mgu.ac.in എന്ന വെബ് സൈറ്റിൽനിന്നും ഇന്നുമുതൽ ഡൗണ്‍ലോഡ് ചെയ്യാം. കോവിഡ് പ്രതിരോധ മാനദണ്ഡങ്ങൾ പാലിക്കുന്നതോടൊപ്പം മാസ്ക്, കൈയ്യുറകൾ എന്നിവ ധരിച്ചുവേണം പരീക്ഷയ്ക്ക് ഹാജരാകേണ്ടത്. അഡ്മിറ്റ് കാർഡിനൊപ്പം ചേർത്തിരിക്കുന്ന മെഡിക്കൽ സെൽഫ് ഡിക്ലറേഷൻ ഫോം പരീക്ഷയെഴുതുന്ന എല്ലാവരും ഹാജരാക്കണം. ഓപ്പണ്‍ ഓൾ ഇന്ത്യ ക്വാട്ടയിലുള്ള പിജി പ്രവേശനം യോഗ്യത പരീക്ഷയുടെ മാർക്കിന്റെ അടിസ്ഥാനത്തിലാണ് നടത്തുന്നത്. വിശദവിവരത്തിന് ഇമെയിൽ: [email protected],ഫോണ്‍: 04812733595.
എൽഎൽബി പരീക്ഷഫലം
2020 ജൂണിൽ സ്കൂൾ ഓഫ് ഇന്ത്യൻ ലീഗൽ തോട്ടിൽ നടന്ന ആറാം സെമസ്റ്റർ എൽഎൽബി (ത്രിവത്സരം, നാല് പിഎം ഒന്‍പത് പിഎം റെഗുലർ, സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനർമൂല്യനിർണയത്തിനും സൂക്ഷ്മപരിശോധനയ്ക്കും ഒക്ടോബർ എട്ടുവരെ അപേക്ഷിക്കാം.