മഹാത്മാഗാന്ധി സര്‍വകലാശാലയിലെ ഡയറക്ടറേറ്റ് ഫോര്‍ അപ്ലൈഡ് ഷോര്‍ട്ട് ടേം പ്രോഗ്രാംസ് നടത്തുന്ന ഹ്രസ്വകാല തൊഴിലധിഷ്ഠിത ഫുള്‍ ടൈം പ്രോഗ്രാമായ പിജി ഡിപ്ലോമ ഇന്‍ ഡാറ്റാ ആന്‍ഡ് ബിസിനസ് അനലിറ്റിക്‌സ് ഒഴിവുള്ള സീറ്റുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. യോഗ്യത ബിരുദം (പ്ലസ്ടു തലത്തില്‍ കണക്ക്/സ്റ്റാറ്റിസ്റ്റിക്‌സ് പഠിച്ചിരിക്കണം) ഒരു വര്‍ഷമാണ് കോഴ്‌സ് ദൈര്‍ഘ്യം. 8078786798, 04812733292. ഇമെയില്‍: [email protected] dasp.mgu.ac.in

അറിയിപ്പ്

22ന് ആരംഭിക്കുന്ന എംഎ, എംഎസ് സി, എംകോം അവസാന മേഴ്‌സി ചാന്‍സ് പരീക്ഷ എഴുതുന്ന വിദ്യാര്‍ഥികള്‍ ഹാള്‍ടിക്കറ്റിനോടൊപ്പം ഫോട്ടോ പതിച്ച ഏതെങ്കിലും തിരിച്ചറിയല്‍ രേഖ കൂടി നിര്‍ബന്ധമായും കൈയ്യില്‍ കരുതേണ്ടതാണ്

പരീക്ഷാ കേന്ദ്രം അനുവദിച്ചു

21ന് ആരംഭിക്കുന്ന അഞ്ചാം സെമസ്റ്റര്‍ ബിഎ, ബികോം (സിബിസിഎസ്) പ്രൈവറ്റ് രജിസ്‌ട്രേഷന്‍ (2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2017, 2018 അഡ്മിഷനുകള്‍ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്കുള്ള കേന്ദ്രങ്ങള്‍ അനുവദിച്ചു. വിശദ വിവരങ്ങള്‍ വെബ് സൈറ്റില്‍. വിദ്യാര്‍ഥികള്‍ രജിസ്റ്റര്‍ ചെയ്ത സെന്ററില്‍ നിന്നും ഹാള്‍ ടിക്കറ്റ് വാങ്ങി അനുവദിച്ചിരിക്കുന്ന കോളജില്‍ പരീക്ഷയ്ക്ക് ഹാജരാകണം.

പരീക്ഷയ്ക്ക് അപേക്ഷിക്കാം

അഞ്ചാം സെമസ്റ്റര്‍ ബി വോക്ക് (പുതിയ സ്‌കീം2023 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2022 വരെ അഡ്മിഷനുകള്‍ റീഅപ്പിയറന്‍സ്, 2018 അഡ്മിഷന്‍ ആദ്യ മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 24 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 28 വരെയും സൂപ്പര്‍ ഫൈനോടുകൂടി 30 വരെയും അപേക്ഷ സ്വീകരിക്കും.

മൂന്നാം സെമസ്റ്റര്‍ ഐഎംസിഎ (2024 അഡ്മിഷന്‍ റഗുലര്‍, 2019 മുതല്‍ 2023 വരെ അഡ്മിഷനുകള്‍ സപ്ലിമെന്ററി, 2018 അഡ്മിഷന്‍ മെഴ്‌സി ചാന്‍സ്, 2017 അഡ്മിഷന്‍ രണ്ടാം മെഴ്‌സി ചാന്‍സ്) മൂന്നാം സെമസ്റ്റര്‍ ഡിഡിഎംസിഎ (2016 അഡ്മിഷന്‍ അവസാന മെഴ്‌സി ചാന്‍സ്) പരീക്ഷകള്‍ക്ക് 23 വരെ അപേക്ഷിക്കാം. ഫൈനോടുകൂടി 24 വരെയും സൂപ്പര്‍ ഫൈനോടുകൂടി 27 വരെയും അപേക്ഷ സ്വീകരിക്കും.