എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്): 20 വരെ അപേക്ഷിക്കാം
തിരുവനന്തപുരം: ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് നടത്തുന്ന ദ്വിവത്സര എംബിഎ (ഡിസാസ്റ്റർ മാനേജ്മെന്റ്) കോഴ്സിന് 20 വരെ അപേക്ഷിക്കാം.
പൂർണമായും റസിഡൻഷ്യൽ മാതൃകയിലാണ് ക്ലാസുകൾ ക്രമീകരിച്ചിട്ടുള്ളത്. അവസാന വർഷ ഡിഗ്രി പരീക്ഷ എഴുതിയവർക്കും അപേക്ഷിക്കാം. ആകെ 30 സീറ്റുകളാണുള്ളത്. പ്രോസ്പെക്ടസിനും കൂടുതൽ വിവരങ്ങൾക്കും: www.dm.kerla.gov.in, ഇമെയിൽ:ildm. revenue@gmail. com.