മോളികുലാർ ബയോളജി ശിൽപശാല സമാപിച്ചു
Monday, October 21, 2019 7:54 PM IST
തേഞ്ഞിപ്പലം: കാലിക്കട്ട് സർവകലാശാലയിൽ സെന്റർ ഫോർ അഡ്വാൻസസ് ഇൻ മോളികുലാർ ബയോളജിയും സുവോളജി പഠനവകുപ്പും സംയുക്തമായി സംഘടിപ്പിച്ച മോളികുലാർ ബയോളജി ശിൽപശാല സമാപിച്ചു.
സമാപന സമ്മേളനം രജിസ്ട്രാർ ഡോ. സി.എൽ. ജോഷി ഉദ്ഘാടനം ചെയ്തു. അടുത്തകാലത്തായുള്ള നോബൽ സമ്മാനങ്ങൾ ഏറെയും പരിശോധിച്ചാൽ മോളികുലാർ ബയോളജിയുമായി ബന്ധപ്പെട്ട മേഖലകളിലാണെന്ന് അദ്ദേഹം പറഞ്ഞു. സുവോളജി പഠനവകുപ്പ് മേധാവി ഡോ. ഇ. പുഷ്പലത, ഡോ. ബി.എസ്. ഹരികുമാരൻ തന്പി, ഡോ. വി.എം. കണ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. ഗവേഷണ, പിജി വിദ്യാർഥികൾ, അലോപ്പതി, ആയുർവേദ ഡോക്ടർമാർ തുടങ്ങിയവർ ശിൽപശാലയിൽ പങ്കെടുത്തു.