എൽഎൽഎം കോഴ്സ് പ്രവേശനം
Thursday, February 20, 2020 11:27 PM IST
തിരുവനന്തപുരം: എൽഎൽഎം കോഴ്സിലേക്ക് ഓണ്‍ലൈൻ അപേക്ഷകൾ സമർപ്പിച്ച് പ്രവേശന പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് ഓണ്‍ലൈനായി സമർപ്പിച്ച അപേക്ഷയിൽ അപാകതകൾ ഉള്ള പക്ഷം അവ പരിഹരിക്കുന്നതിനു 24ന് വൈകുന്നേരം നാലുവരെ സമയം അനുവദിച്ചിട്ടുണ്ട്. പ്രവേശന പരീക്ഷാ കമ്മീഷണറുടെ വെബ്സൈറ്റിലെ എൽഎൽഎം 2019 കാൻഡിഡേറ്റ് പോർട്ടൽ എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് ആപ്ലിക്കേഷൻ നന്പരും പാസ്വേഡും കൃത്യമായി നൽകി മെമ്മോ ലിങ്ക് വഴി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ അപ്ലോഡ് ചെയ്യാം. ഫോണ്‍ : 04712525300.