എൽഎൽഎം പ്രവേശനം: മാർച്ച് നാലുവരെ ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം
Wednesday, February 26, 2020 10:56 PM IST
തിരുവനന്തപുരം: കേരളത്തിലെ നാലു സർക്കാർ ലോ കോളജുകളിലേയും സ്വകാര്യ സ്വാശ്രയ ലോ കോളജുകളിലേയും എൽഎൽഎം കോഴ്സിലേക്കുള്ള പ്രവേശനത്തിനുള്ള കേന്ദ്രീകൃത അലോട്ട്മെന്റ് നടപടിക്രമങ്ങൾ ഇന്ന് ആരംഭിക്കും. ഇന്നു മുതൽ മാർച്ച് നാലുവരെ വൈകുന്നേരം നാലുവരെ ഓണ്‍ലൈനായി ഓപ്ഷനുകൾ രജിസ്റ്റർ ചെയ്യാം. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ ആറ് മുതൽ 10 വരെ കോളജുകളിൽ പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 04712525300.