കാലിക്കറ്റ് സര്‍വകലാശാല 31 വരെ ലോക്ക് ഡൗണില്‍
Tuesday, March 24, 2020 8:31 PM IST
തേഞ്ഞിപ്പലം : കാലിക്കട്ട് സര്‍വകലാശാലാ ഓഫീസുകള്‍ 31 വരെ അടച്ചു. ഹയര്‍ എഡ്യുക്കേഷന്‍ ഡിപ്പാര്‍ട്ടുമെന്റിന്റെ നിര്‍ദ്ദേശപ്രകാരം അവശ്യ സര്‍വീസുകളായ ഹെല്‍ത്ത് സെന്റര്‍, സെക്യൂരിറ്റി, ഇലക്ട്രിസിറ്റി ആൻഡ് വാട്ടര്‍, ഫിനാന്‍സ്, ട്രാന്‍സ്പോര്‍ട്ട് എന്നിവ മാത്രമേ പ്രവര്‍ത്തിക്കൂ. ജീവനക്കാര്‍ക്ക് വീട്ടില്‍ ഇരുന്ന് ജോലികള്‍ ചെയ്യാവുന്നതാണ്. അത്യാവശ്യ കാര്യങ്ങളുണ്ടായാല്‍ മേലധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ ഹാജരാവണമെന്നും നിർദേശമുണ്ട്.