മറ്റക്കര ടോംസ് കോളജിന് മികച്ച വിജയം
Monday, April 6, 2020 4:32 PM IST
കോട്ടയം: എ.പി.ജെ. അബ്ദുൽകലാം സാങ്കേതിക സർവകലാശാല 2020 ഏപ്രിൽ മാസം പ്രസിദ്ധീകരിച്ച എസ്5 ബിടെക്ക് പരീക്ഷയിൽ മറ്റക്കര ടോംസ് എൻജിനീയറിംഗ് കോളജ് മികച്ച നേട്ടം കൈവരിച്ചു. കേരള തലത്തിൽ എട്ടാം സ്ഥാനവും, സ്വകാര്യ കോളജുകളിൽ രണ്ടാം സ്ഥാനവും ടോംസ് എൻജിനീയറിംഗ് കോളജ് കരസ്ഥമാക്കി. കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനത്താണ് ഈ പരീക്ഷയിൽ കോളജിന്റെ സ്ഥാനം.
തികച്ചും ഗ്രാമീണ അന്തരീക്ഷത്തിൽ പ്രവർത്തിക്കുന്ന കോളജിലെ ചിട്ടയായ പരിശീലനവും, തികഞ്ഞ അച്ചടക്കവുമാണ് സ്ഥാപനത്തിന്റെ വിജയത്തിന് പിന്നിലെന്ന് കോളജ് പ്രിൻസിപ്പൽ ഡോ. എ.ജെ. പോൾ പറഞ്ഞു.