അപേക്ഷ തീയതി നീട്ടി
Wednesday, August 12, 2020 11:05 PM IST
കോട്ടയം: എംജി സർവക ലാശാല ജൂലൈ 24ന് ഫലം പ്രസിദ്ധീകരിച്ച മൂന്ന്, അഞ്ച്, എട്ട് സെമസ്റ്റർ പഞ്ചവത്സര ബിഎ, ബികോം, ബിബിഎ എൽഎൽബി പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി 21 വരെ നീട്ടി.
ജൂലൈ ഏഴ്, 13 തീയതികളിൽ ഫലംപ്രസിദ്ധീകരിച്ച ഏഴാം സെമസ്റ്റർ പഞ്ചവത്സര ബിഎ, ബികോം, ബിബിഎ എൽഎൽബി പരീക്ഷകളുടെ പുനർമൂല്യനിർണയം, സൂക്ഷ്മപരിശോധന എന്നിവയ്ക്ക് അപേക്ഷിക്കാനുള്ള അവസാനതീയതി 18 വരെ നീട്ടി.