അസീസി ഇൻസ്റ്റിറ്റ്യൂട്ടിൽ വെബിനാർ
Monday, September 28, 2020 11:05 PM IST
ഭരണങ്ങാനം: അസീസി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫോറിന് ലാംഗ്വേജസിൽ ജർമൻ ഭാഷാപഠനത്തെക്കുറിച്ചും ജർമനിയിലെ തൊഴിലവസരങ്ങളെക്കുറിച്ചും കൂടുതൽ വിവരങ്ങൾ ലഭ്യമാക്കുന്നതിനായി സൗജന്യ വെബിനാർ സംഘടിപ്പിക്കും. ഒക്ടോബർ 15 നു നടത്തുന്ന വെബിനാറിൽ അവസാന വര്‍ഷ നഴ്സിംഗ് വിദ്യാര്‍ഥികള്‍ക്കും നഴ്സുമാര്‍ക്കും ജര്‍മനിയില്‍ ജോലി ലഭിക്കാന്‍ അവസരം ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും 9961246 648, 7994376648.