സൗജന്യ സിവിൽ സർവീസസ് പരിശീലനം
Wednesday, October 28, 2020 10:30 PM IST
തിരുവനന്തപുരം: സൈനികക്ഷേമ വകുപ്പ് കേരളത്തിലെ വിമുക്തഭടൻമാരുടെ ആശ്രിതരിൽ നിന്ന് 2021 ലെ സിവിൽ സർവീസസ് പരീക്ഷയുടെ പ്രിലിമിനറി കം മെയിൻ പരിശീലനത്തിനുള്ള എൻട്രൻസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു. പരിശീലനം സൗജന്യം.
നവംബർ അഞ്ചിന് രാവിലെ 11നാണ് പരീക്ഷ. നവംബർ നാലിന് വൈകിട്ട് അഞ്ചിന് മുൻപ് അപേക്ഷ നൽകണം.
വിവരങ്ങൾക്ക്: www.sesh ansacadem y.com.ഫോൺ: 9495397622, 9349812622.