എസ്ബി കോളജിൽ എംബിഎ അഡ്മിഷൻ
Thursday, January 7, 2021 11:17 PM IST
ചങ്ങനാശേരി: എസ്ബി ഓട്ടോണമസ് കോളജിൽ 27ാം ബാച്ചിലേയ്ക്കുള്ള എംബിഎഅഡ്മിഷൻ ആരംഭിച്ചു. മൈക്രോസോഫ്റ്റിന്റെ അക്രഡിറ്റേഷനോടുകൂടിയഅഡ്വാൻസ് എക്സൽ പ്രോഗ്രാം, അഞ്ച് സ്പെഷ്യലൈസേഷനുകൾ, ഇൻഡസ്ട്രി ഇന്റേണ്‍ഷിപ്പ് പ്രോഗ്രാം, കാന്പസ് കോണ്‍ഫ്ളുവൻസ്, നിശ്ചിത സമയത്ത് പൂർത്തിയാക്കുന്ന ഓട്ടോണമസ് കരിക്കുലം എന്നിവ വിദ്യാർഥികൾക്ക് ജോലി സാധ്യത ഉറപ്പു നൽകുന്നു. അഡ്മിഷനുമുന്നോടിയായുള്ള ആദ്യത്തെ ഗ്രൂപ്പ് ഡിസ്കഷനും ഇന്റർവ്യുവും 19നു നടക്കും. അഡ്മിഷൻ ആഗ്രഹിക്കുന്നവർ www.sbcollege.ac.in, www.sbmba.in എന്നവെബ്സൈറ്റുകളിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കേണ്ട താണ്. അവസാന വർഷ ഡിഗ്രി വിദ്യാർഥികൾക്കും അപേക്ഷിക്കാവുന്നതാണ്.